പാത്തും പതുങ്ങിയും സ്വപ്നയുടെ അടുത്ത് എത്തി കണ്ടു മടങ്ങി :എൻഐഎയിൽ നിന്നും കസ്റ്റംസിന് കിട്ടുന്നതിനിടയിൽ അത് സംഭവിച്ചു!ആ പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം
സ്വപ്നയെ രഹസ്യമായിക്കണ്ട പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം ഇപ്പോൾ ശ്രമിക്കുന്നത്... സ്വപ്നയെ ജയിലിൽ രഹസ്യമായി സന്ദർശിക്കുകയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തെ ക്കുറിച്ച് കസ്റ്റംസ് അന്വേഷണം നടത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. എൻ.ഐ.എ.യിൽനിന്നു കസ്റ്റംസിന്റെ കസ്റ്റഡിയിലേക്ക് കിട്ടുംമുമ്പായിരുന്നു ഈ സന്ദർശനം നടന്നത് . ഈ ഉദ്യോഗസ്ഥന്റെ സന്ദർശന ഉദ്ദേശ്യമാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥന്റെ മൊബൈൽഫോൺ ടവർ ലൊക്കേഷൻ അടക്കം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവിൽനിന്ന് പിടിയിലായ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയശേഷം തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിലാണു പാർപ്പിച്ചിരുന്നത്. ഇതിനുശേഷം എൻ.ഐ.എ. കസ്റ്റഡി കഴിഞ്ഞ് രണ്ടു ദിവസം കാക്കനാട് ജില്ലാ ജയിലിലായിരുന്നു. ഇതു കഴിഞ്ഞാണ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ കിട്ടുന്നത്. ഇതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ സന്ദർശനം നടത്തൽ. സന്ദർശനത്തിന് അവസരമൊരുക്കിയവർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ് സൂചനകൾ പുറത്ത് വരുന്നത്. ഏതായാലും സ്വപ്നയെ സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥനില്ക്കും അന്വേഷണം നീളുകയാണ്.
https://www.facebook.com/Malayalivartha