രക്ഷപ്പെട്ട വീട്ടുകാര്‍.... ശബ്ദംകേട്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചളിയും വീടിനുള്ളില്‍ കയറി... നിലവിളിച്ച് വാതില്‍ തുറന്ന് പുറത്തിറങ്ങും മുമ്പ് താഴത്തെ മുഴുവന്‍ ലയങ്ങളും മണ്ണിനടിയില്‍.. സമ്പാദ്യവും വസ്ത്രങ്ങളുമെല്ലാം മണ്ണിനടിയില്‍... പെട്ടിമുടി ദുരന്തത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീട്ടുകാര്‍....

ശബ്ദംകേട്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചളിയും വീടിനുള്ളില്‍ കയറി... നിലവിളിച്ച് വാതില്‍ തുറന്ന് പുറത്തിറങ്ങും മുമ്പ് താഴത്തെ മുഴുവന്‍ ലയങ്ങളും മണ്ണിനടിയില്‍.. സമ്പാദ്യവും വസ്ത്രങ്ങളുമെല്ലാം മണ്ണിനടിയില്‍... പെട്ടിമുടി ദുരന്തത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി തലനാരിഴയ്ക്ക്
ആര്‍ത്തലച്ചെത്തിയ വെള്ളപ്പാച്ചിലില്‍നിന്ന് കഷ്ടിച്ച് ജീവന് തിരിച്ചുകിട്ടിയ മല്ലികക്കും മകള്‍ മോണിക്കക്കും പറയാനുള്ളതും അതുതന്നെ. കലിതുള്ളി പെയ്ത മഴയില്‍ പതിയെ മയങ്ങിതതുടങ്ങിയ സമയത്താണ് ഭൂമികുലുക്കത്തിന് സമാനമായ രീതിയില്‍ വലിയ ശബ്ദത്തോടെ പെട്ടിമുടിയുടെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഇവരടക്കം രണ്ട് കുടുംബങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ജീവന് തിരിച്ചുകിട്ടിയെങ്കിലും ഇതുവരെ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ഒപ്പം ചെറുപ്പം മുതല്‍ ഒപ്പമുണ്ടായിരുന്ന കൂടപ്പിറപ്പിനെക്കാള്‍ സ്നേഹമുണ്ടായിരുന്ന മോണിക്കയുടെ കൂട്ടുകാരും.
മോണിക്കയുടെ വിവാഹത്തിനായി കരുതിവെച്ചതും ഇതുവരെയുണ്ടായിരുന്ന സമ്ബാദ്യവും എല്ലാം മണ്ണിനടിയിലായി. ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. കന്നിമലയിലെ ബന്ധുവീട്ടില്‍ ജീവന് തിരിച്ചുകിട്ടിയ ആശ്വാസമുണ്ടെങ്കിലും വേര്‍പെട്ടു പോയവരുടെ ഓര്‍മ്മകള്‍ വല്ലാതെ അവരെ നൊമ്പരപ്പെടുത്തുന്നു.
"
https://www.facebook.com/Malayalivartha
























