ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളായ നാലംഗ സംഘം പൊലീസ് പിടിയിലായി

നിരവധി മോഷണക്കേസുകളില്‍ പ്രതികളായ നാലംഗ സംഘം മലപ്പുറത്ത് പൊലീസ് പിടിയിലായി. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യില്‍ പറമ്പില്‍ വീട്ടില്‍ മഞ്ചുനാഥന്‍ (42) ഇയാളുടെ ഭാര്യ പാഞ്ചാലി(35), താനാളുര്‍ വട്ടത്തണ്ണി വേങ്ങപറമ്പ് വീട്ടില്‍ സുദര്ശന്(24), തമിഴ്നാട് പുതുച്ചേരി വിജയകാന്ത് (33) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇവര്‍ വലയിലായത്. ഡിവൈഎസ്പി ഹരിദാസ്, വേങ്ങര എസ്ഐ എന്‍.മുഹമ്മദ് റഫീഖ്, തിരൂരങ്ങാടി എസ്ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ഇവരെ കുടുക്കിയത്. പൊലീസ് ഓഫിസര്‍മാര്‍ എ.അബ്ദുല്‍ അസീസ്, എം.സത്യനാഥന് , കെ.കെ.ശശി, എം.ഉണ്ണിക്കൃഷ്ണന്, പി.സഞ്ജീവ്, സുബൈര്‍, ഷൈജു, സിറാജ്, എഎസ്ഐ രഞ്ജിത്ത്, സുധീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നിരവധി കേസുകളില്‍ പിടിയിലായ മഞ്ചുനാഥും ഭാര്യയും കഴിഞ്ഞ മാര്‍ച്ചിലാണ് കോട്ടയ്ക്കലില്‍ ഒരു ഡോക്ടറുടെ വീടും, കാടാമ്പുഴയില്‍ ഒരു വീടും പൊളിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയത്. ഇവര്‍ ഫറോക്ക് മണ്ണൂര്‍ വളവിലെ മൊബൈല്‍ കട തുറന്ന് 20 മൊബൈല്‍ ഫോണുകളും ഉപകരണങ്ങളും ഉള്‍പ്പെടെ 1.5 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു. 2 ദിവസം മുന്‍പ് സംഘം ഒരു ഓട്ടോറിക്ഷയും വാങ്ങിയിരുന്നു.
മോഷ്ടിച്ചെടുത്ത പണം താമസിച്ചിരുന്ന വാടക വീടിന്റെ പിറകില്‍ പ്ലാസ്റ്റിക് കവറില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























