രാജമല പെട്ടിമുടിയില്‍ 56 ജീവനുകള്‍ പൊലിഞ്ഞിട്ട് ഒരാഴ്ച... ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ വിങ്ങലുകള്‍ക്കിടയിലും ദുരന്തത്തില്‍ അകപ്പെട്ട 14 പേര്‍ക്കായുള്ള തെരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍
രാജമല പെട്ടിമുടിയില്‍ 56 ജീവനുകള്‍ പൊലിഞ്ഞിട്ട് ഒരാഴ്ചയാകുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ വിങ്ങലുകള്‍ക്കിടയിലും ദുരന്തത്തില്‍ അകപ്പെട്ട 14 പേര്‍ക്കായുള്ള തെരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍. സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയ പ്രകൃതിദുരന്തത്തില്‍നിന്ന് കുറെയെങ്കിലും ജീവനുകള്‍ രക്ഷിക്കാനായത് പകച്ചുനില്‍ക്കാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും നടത്തിയ ഇടപെടലുകളാണ്. ഒരു വര്ഷംമുമ്പ്് മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലുമുണ്ടായ ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പുമാണ് പെട്ടിമുടിയെ കണ്ണീരിലാഴ്ത്തിയ ദുരന്തം.
സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെയാണ് പ്രകൃതി ഉഴുതുമറിച്ചിട്ട പെട്ടിമുടിയിലേക്കുള്ള വഴികള്‍ നേരെയാക്കി എത്രയുംവേഗം ദുരന്തനിവാരണസേന ലക്ഷ്യസ്ഥാനത്ത് എത്തിയത്. പിന്നെയെല്ലാം ഗതിവേഗത്തിലായി. മനുഷ്യസാധ്യമായതിലും അപ്പുറമായിരുന്ന രക്ഷാപ്രവര്‍ത്തനത്തിന് പരിചയസമ്ബന്നരായ ദുരന്തനിവാരണസേനയുടെ കരങ്ങളിലൂടെ ജീവന്‍വച്ചു. ഏറെ പ്രതികൂലാവസ്ഥയിലും 56 മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് കണ്ടെടുക്കാനായെന്നതാണ് ആശ്വാസം. മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേര്‍ന്ന് ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി വിലയിരുത്തി.
"
https://www.facebook.com/Malayalivartha