വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി...

വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി.
ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ വിമാന അപകടത്തില്‍ റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാണ് മറ്റൊരാവശ്യം. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്‍്റെ കോഴിക്കോട് - ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്.
റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടിയോളം താഴ്ച്ചയിലേക്ക് വീണ വിമാന അപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര് മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























