എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സന്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സന്പാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണു ചോദ്യംചെയ്യല്‍. സ്വപ്നയുടെ രണ്ടു ബാങ്ക് ലോക്കറുകളെ കുറിച്ചാണു പ്രധാനമായി അന്വേഷിക്കുന്നത്. രണ്ടു ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ഈ ലോക്കര്‍ തുടങ്ങിയതെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിയിരുന്നു.
ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. ലൈഫ് മിഷന് വഴി കിട്ടിയ കമ്മീഷനാണ് ഒരു കോടിയെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ദുബായില്‍ ശിവശങ്കര്‍ നടത്തിയ കൂടികാഴ്ചകള്‍, സ്വപ്നയുടെ സാന്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും.
https://www.facebook.com/Malayalivartha
























