Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല; കണ്ണീരിലാഴ്ത്തി നന്ദുവിന്റെ വീഡിയോ 12 മണിക്കൂറുകള്‍ക്കകം സംഭവിച്ചത് മഹാത്ഭുതം ! നന്ദിയോടെ നന്ദു മഹാദേവ

18 AUGUST 2020 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ കേരളത്തിന് മറക്കാൻ കഴിയാത്ത മുഖമാണ്. . മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പാഠങ്ങൾ നന്ദു നമുക്ക് പറഞ്ഞ് തരുന്നു .എന്നാൽ കഴിഞ്ഞ ദിവസം നന്ദുവിന്റെ പോസ്റ്റ് ഏവരെയും കണ്ണീരിലാഴ്ത്തി ഇനി ഒരു അടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ല. പറ്റുംവിധം സഹായിക്കണം..' വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ വിഡിയോയ്ക്കു അദ്ഭുതകരമായ പ്രതികരണമായിരുന്നു ഉണ്ടായത്. 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് നന്ദുവിന്റെ അക്കൗണ്ടിലേക്കു എത്തിയത്. ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്. .അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു. മതി മതി മതി മതി.മനസ്സു നിറഞ്ഞാണ്‌ ഞാന്‍ പറയുന്നത്- വികാരഭരിതനായി നന്ദു ഫെയ്സ്ബുക്കില്‍ കുറിക്കുകയുണ്ടായി .

നന്ദുവിന്റെ കുറിപ്പ് വായിക്കാം.

മതി മതി മതി മതി. മനസ്സു നിറഞ്ഞാണ്‌ ഞാന്‍ പറയുന്നത്.. ഭയങ്കര അത്ഭുതം തോന്നുന്നു.. ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകള്‍ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങള്‍ എനിക്ക് കണ്ടെത്തി തന്നത്. ഇപ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം.. അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്.. എനിക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നപ്പോള്‍ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്.. അത് ന്റെ ചങ്കുകള്‍ നിമിഷനേരം കൊണ്ട് നല്‍കുകയും ചെയ്തു..

'സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..' സഹായിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്..'' പ്രിയപ്പെട്ടവര്‍ അയച്ച മെസ്സേജുകളില്‍ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്.. സത്യത്തില്‍ നിങ്ങളുടെ ഈ വാക്കുകള്‍ എന്റെ കണ്ണു നിറച്ചു...നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്ബാദ്യം.. ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി.. ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാല്‍ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നില്‍ക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..

നന്ദു ആരാണ് എന്നു ചോദിച്ചാല്‍ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും.. മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാല്‍ കൃത്യമായി എനിക്കറിയില്ല.. കാരണം എന്റെ മുന്നില്‍ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സര്‍ജറി ഉണ്ടെന്നോ എനിക്കറിയില്ല.. എന്റെ ഡോക്ടര്‍മാര്‍ക്കും പറയാന്‍ കഴിയില്ല.. എന്തായാലും ഈ തുകയ്ക്കുള്ളില്‍ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..ഒരു കാര്യം ഞാനുറപ്പ് തരുന്നു.. അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവന്‍ നിങ്ങളുടെ സമ്മതത്തോടെ തന്നെ അര്‍ഹതയുള്ള കരങ്ങളില്‍ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും. ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..

മരണം വരെ അങ്ങനെ തന്നെ ആയിരിക്കും.. ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാന്‍ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്.. അതുകൊണ്ട് എന്നെ സഹായിച്ച ഷെയര്‍ ചെയ്ത എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകള്‍ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്.. കേരളം എന്നെ സഹായിക്കുകയല്ല..എന്റെ അമ്മയാകുകയാണ്..

നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (5 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (50 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

Malayali Vartha Recommends