പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണ്, തൈലം എത്ര പുരട്ടിയാലും ഈ നാറ്റം മാറില്ല; സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോടതിയിലെ വെളിപ്പെടുത്തലിന് പിന്നാലെ വിമര്‍ശനവുമായി പിണറായി സര്‍ക്കാരിനെതിരെ ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോടതിയിലെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.
വിവിധ ആരോപണങ്ങളില്‍ പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്നും തൈലം എത്ര പുരട്ടിയാലും ഈ നാറ്റം മാറില്ലെന്നും ചെന്നിത്തല ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ഇഡിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ഇതോടെ ശിവശങ്കര്‍ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് അറിയേണ്ടതുണ്ട്.
മുഖ്യമന്ത്രി മറുപടി പറയണം. ഗള്‍ഫില്‍വെച്ച് സ്വപ്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയോയെന്ന് വ്യക്തമാക്കണം.
ലൈഫ് മിഷന് പദ്ധതിയിലും സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് ഇതിനോടകം തെളിഞ്ഞു. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























