ആ സി സി ടി വി ഫൂട്ടേജുണ്ടല്ലോ അത് ചുമ്മാ അങ്ങ് കൊടുക്ക് സഖാവെ... എൻ ഐ എ യുടെ ആവശ്യമായ ആ വീഡിയോ ഉടൻ കൈമാറും ; ക്ലിഫ് ഹൗസിൽ പൊട്ടിക്കാനുള്ള ഉഗ്രൻ അമിട്ടു റെഡി

ആ സി സി ടി വി ഫൂട്ടേജുണ്ടല്ലോ അത് ചുമ്മാ അങ്ങ് കൊടുക്ക് സഖാവെ ............ചുമ്മാ ,ഇങ്ങനെ കടുംപിടിത്തം പിടിക്കാതെ. അന്വേഷണ സംഘത്തിന് ബോധ്യമാവട്ടെ അങ്ങ്നി രപരാധിയാണെന്നും ശിവശങ്കരനെന്ന അങ്ങയുടെ മുൻ വിശ്വസ്തൻ അങ്ങ് പോലുമറിയാതെ നടത്തിയ ഡീലിംഗസല്ലേ അതിലുള്ളത്. അയാള്‍ പക്കാ ഫ്രോഡാണെന്നു വ്യക്തമായല്ലോ .പിന്നെ എന്തിനാ ദൃശ്യങ്ങൾ കൊടുക്കാൻ ഇത്ര താമസം. അല്ല ............ഞാൻ ആരോടാ ഈ പറഞ്ഞത് സാക്ഷാൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ വീഡിയോ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നൊന്നുമല്ല കേട്ടോ ......... എന്നെ വെറുതെ തെറ്റിദ്ധരിക്കരുത് ................ അതായത് ഞാൻ പറഞ്ഞു വന്നത് നിങ്ങൾക്ക് നന്മ വരാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പാർട്ടിയോട് അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ കാര്യമാണ് ഞാൻ പറഞ്ഞത്. അവരും സഖാക്കന്മാരാണല്ലോ. നേരത്തെ പോലീസ് അസോസിയേഷനിലെ ഒരു കിടിലൻ സഖാവ് ഉണ്ടായിരുന്നല്ലോ ......... എന്താ അയാളുടെ പേര് .
ഇല്ല സന്ദീപിന്റെ ബന്ധു ഒരമ്മാവനില്ലേ ............ ആ ......... ജി. ചന്ദ്രശേഖരന് നായർ ..... അയാൾ തന്നെ .അയാളെ സംരക്ഷിക്കാൻ ഒരുപാട് പാടുപെട്ടുവല്ലേ . എന്തയാലും ആ നാടകം പൊളിഞ്ഞു. ഇനി ആ വിഷ്വലിൽ എന്ത് ബോംബാണെന്നാണ് മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്നത്. ഏതായാലും അത് സർക്കാരിനുള്ള ബോംബാണെന്നാ കേട്ടറിവ് ...... അതാ ഇത്ര പരുങ്ങുന്നത്. അല്ല ........ എത്ര നാൾ ഒളിപ്പിക്കാനാ .... ഇവരുടെ പ്ലാൻ ,പഞ്ചായത്തു തിരഞ്ഞെടുപ്പ് കഴിയുന്ന വരെയോ ,എങ്കി തോറ്റ് തൊപ്പിയിടും
ഏതായാലും എല്ലാം ശങ്കരൻ ഒറ്റയ്ക്കാണ് ചെയ്തതെന്ന് പറഞ്ഞു എല്ലാം അയാളുടെ തലയിലങ് കെട്ടി വെക്കാം ......... ഏത് ..... മനസ്സിലായ .................... സ്വര്‍ണ്ണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാതെ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ് എന്നാണ് വാർത്ത വന്നിരിക്കുന്നത്.
എന്‍ ഐ എ ആവശ്യപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടികള്‍ പൊാതുഭരണ വകുപ്പ് സ്വീകരിക്കുന്നില്ല. സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒളിച്ചു കളി നടത്തുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയ്ക്കും സരിത്തിനും സെക്രട്ടറിയേറ്റിലുള്ള സ്വാധീനത്തിന്റെ തെളിവു തേടിയാണ് എന്‍ ഐ എ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ മാസം 17 -ാം തീയതിയാണ് പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയ്ക്ക് എന്‍ ഐ എ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനുള്ള നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ നല്‍കാനായിരുന്നു നോട്ടീസ്. നോട്ടീസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ സെക്രട്ടറിയ്ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഈ നാടകം ഏതറ്റം വരെ കൊണ്ടുപോകും എന്നറിയാൻ തന്നെയാണ് എൻ ഐ എ കാത്തിരിക്കുന്നത്. കള്ളക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്വേഷണത്തെ സ്വാധീനിക്കാൻ ഒരുതരത്തിലും സർക്കാരിന് നിലവിലെ സംവിധാങ്ങൾ പോരാ എന്നിരിക്കെ ആകെയുള്ള സാധ്യത അനിശ്ചിതകാലത്തേക്കുള്ള പ്രതിരോധവും നിസ്സഹകരണവുമാണ്. ഇനിയെങ്കിലും അത് കൊടുത്തില്ലെങ്കിൽ പിന്നെ ഈ ജന്മത്തു പച്ചപിടിക്കില്ല ...... കേരളത്തിൽ നിങ്ങൾ കുറ്റമൊന്നും ചെയ്തില്ലെങ്കിൽ തെറ്റിദ്ധരിയ്ക്കപ്പെടരുതെന്ന ആഗ്രഹം കൊണ്ടാണ് ഇൻസൈഡിലൂടെ ഞാൻ ഇത് പറയുന്നത് .... വേറെ ഒന്നും വിചാരിക്കരുത് .......കേട്ടാ ..................
https://www.facebook.com/Malayalivartha


























