വീട്ടില്‍ മൂന്നുപേരെയും കാണാതായതോടെ പരിഭ്രമിച്ചു... പോലീസ്റ്റേഷനിൽ പരാതിയുമായി എത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്; കാരണം ഇതാണ്

മഞ്ചേശ്വരം പോലീസ് സറ്റേഷന് പരിധിയില്‍ നിന്നും മൂന്ന് സഹോദരിമാര്‍ വീട് വിട്ടത് നിസാര കാരണത്തിന്. മൊബൈലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ടത്.
ഇവരെ പിന്നീട് മണിക്കൂറുകള്‍ക്കകം കണ്ടെത്തി.
മീഞ്ചയിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിമാരായ മൂന്ന് പേരെ വീട്ടില്‍ നിന്നും കാണാതായത്.
ആശങ്കയുടെ മണിക്കൂറുകളായിരുന്നു പിന്നീട്.
അന്വേഷണത്തില്‍ മീഞ്ചയിലെ തന്നെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ മൂന്ന് പേരെയും പൊലീസ് കണ്ടെത്തിയത്.
26ഉം 18ഉം 16ഉം വയസുളള മൂന്ന് സഹോദരിമാരെ കാണാതായതായി ഇവരുടെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























