തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.... സെൻട്രൽ ജയിലിനു പിന്നാലെയാണു ജില്ലാ ജയിലിലും കോവിഡ് വ്യാപനമുണ്ടാകുന്നത്. 130 പേരിൽ നടത്തിയ പരിശോധനയിൽ 36 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയത്

തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെൻട്രൽ ജയിലിനു പിന്നാലെയാണു ജില്ലാ ജയിലിലും കോവിഡ് വ്യാപനമുണ്ടാകുന്നത്. 130 പേരിൽ നടത്തിയ പരിശോധനയിൽ 36 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണു ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയത്.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജില്ലാ ജയിലിൽ ആറുപേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരും.
അതേസമയം, കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒൻപതു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി
https://www.facebook.com/Malayalivartha


























