കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു. ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശി ജിജേഷ് ജിന്‍സി ദമ്ബതികളുടെ മകന് യശ്വിന് ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടുമണിയോടെയായിരുന്നു അപകടം. വീട്ടില്‍ ബാത്ത് റൂമിന്റെ പുറത്ത് ബക്കറ്റില്‍ നിറച്ചുവെച്ച വെള്ളത്തിലാണ് കുട്ടി വീണ് മുങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ ബാത്ത് റൂമിനുള്ളിലായിരുന്നു. കുട്ടിയുടെ അച്ഛനും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും അകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാത്ത് റൂമിനടുത്തേക്ക് പോയത് ശ്രദ്ധിച്ചിരുന്നില്ല. ഉടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























