Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വപ്ന കോടികൾ കയ്യിട്ടു വാരിയത് സർക്കാരിന്റെ ധാരണാ പത്രത്തിന്റെ ബലത്തിൽ !. 20 കോടിയുടെ പദ്ധതിയില്‍ 14.5 കോടി രൂപ ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ബാക്കിയുള്ള തുക ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്; കൂടുതൽ തെളിവ്

18 AUGUST 2020 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലുള്ള സ്വപ്നയുടെ കടന്നു കയറ്റം അന്വേഷണങ്ങൾക്ക് വച്ചിരിക്കുകയാണ്. കേരള പുനര്‍നിര്‍മ്മാണത്തിന് യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്‌സ് റെഡ്ക്രസന്റ് നല്‍കിയ 20 കോടിയില്‍ നിന്ന് സ്വപ്നയും സംഘവും കോടികള്‍ കമ്മിഷന്‍ തട്ടിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിവാദമായ ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം പുറത്ത്. 20 കോടിയുടെ പദ്ധതിയില്‍ 14.5 കോടി രൂപ ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ബാക്കിയുള്ള തുക ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചോ ഓഡിറ്റ് സംബന്ധിച്ചോ ധാരണാപത്രത്തില്‍ പരാമര്‍ശമില്ല. നിർമ്മാണ ചുമതല ആർക്കെന്ന് കരാറിൽ പറയുന്നില്ല. റെഡ് ക്രസൻറും ലൈഫ് മിഷനും തമ്മിലുള്ള ധാരണ പത്രത്തിൽ പഴുതുകളേറെയാണ്. കമ്മീഷൻ തട്ടിയത് ഈ പഴുത് ഉപയോഗിച്ചാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ പതിനൊന്നിനാണ് യു.എ.ഇ. റെഡ് ക്രെസന്റ് അതോറിറ്റിയുടെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അല്‍ ഫലാഹി ഒന്നാം പാര്‍ട്ടിയും ലൈഫ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസ് രണ്ടാം പാര്‍ട്ടിയുമായി ധാരണാപത്രം ഒപ്പിട്ടത്. ഏഴു പേജുള്ള ധാരണാപത്രത്തില്‍ പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പുവെക്കുന്നത്. ഇതില്‍ 14.5 കോടി ഭവന സമുച്ചയ നിര്‍മാണത്തിനും ബാക്കി തുക ആശുപത്രി നിര്‍മാണത്തിനുമാണ് മാറ്റിവെച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു നടത്തുന്ന ഒരു പ്രോജക്‌ട് എന്ന വിശേഷണമാണ് ധാരണാപത്രത്തിലുള്ളത്. തങ്ങള്‍ നോണ്‍ പ്രൊഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആണെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ധനവിനിയോഗം നടത്താറുണ്ടെന്നും റെഡ് ക്രെസന്റ് ധാരണപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ പദ്ധതി നടപ്പാക്കുമ്ബോഴും അതിന് വ്യക്തമായ ഒരു കരാര്‍ സര്‍ക്കാരും റെഡ് ക്രെസന്റും തമ്മില്‍ വെക്കേണ്ടതുണ്ട്. ലൈഫ് മിഷനും റെഡ് ക്രെസന്റും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം.

എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കരാറില്‍നിന്ന് പിന്മാറാമെന്നും ധാരണാപത്രത്തില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പങ്കാളി ആയിട്ടും സാമ്ബത്തിക ഓഡിറ്റിങ്ങിനെ കുറിച്ച്‌ കരാറില്‍ പറയുന്നില്ല. തുടര്‍ പദ്ധതികള്‍ക്ക് പ്രത്യേകം തുടര്‍ കരാര്‍ വെക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. തുടര്‍ കരാറുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഒരുകോടി രൂപ കമ്മിഷന്‍ നല്‍കിയതായി നിര്‍മ്മാണ ക്കരാറെടുത്ത യൂണിടാക് കമ്പനി ഉടമ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. ഈ പണമാണ് തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലെ തന്റെ ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് സ്വപ്‌നയുടെ മൊഴി. ഒരുകോടി കമ്മിഷന്റെ വിവരങ്ങളാണ് സ്വപ്‌ന വെളിപ്പെടുത്തിയതെങ്കിലും അത് നാലുകോടി വരുമെന്നാണ് ഇ.ഡി പറയുന്നത്. വടക്കാഞ്ചേരി പദ്ധതിക്കു പുറമെ യു.എ.ഇ കോണ്‍സുലേറ്റിന്റെ 20 കോടിയുടെ നിര്‍മ്മാണക്കരാറും യൂണിടെക്കിനാണ്. ഇങ്ങനെയാണ് കമ്മിഷന്‍ നാലുകോടിയായത്. 3.78 കോടിയുടെ കോഴയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായില്‍ ദിര്‍ഹമായി നല്‍കിയെന്നും വിവരമുണ്ട്. സ്വപ്നയുമായുള്ള ഇടപാടില്‍ ആരോപണ വിധേയനായ ഒരു പ്രമുഖന് പണം ലഭിച്ചതായും ഇ.ഡിക്ക് വിവരംകിട്ടി. ദുബായില്‍ നല്‍കിയ പണം ഹവാലാ മാര്‍ഗത്തില്‍ കേരളത്തിലെത്തിച്ചിട്ടുണ്ടോയെന്നും ഇത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോയെന്നും അന്വേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (5 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (50 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

Malayali Vartha Recommends