അച്ഛന്റെ യഥാർത്ഥ മരണകാരണം എന്താണെന്നു അറിയില്ല... . പോസ്റ്റ്മോർട്ടം തുടങ്ങിയ നടപടി ക്രമങ്ങൾ നടന്നോ എന്ന് പോലും ഉറപ്പില്ല.. സ്വപ്ന ഇതുവരെ ചെയ്തതിലോ ഭാവിയിൽ ചെയ്യാൻ പോകുന്നതിലോ അച്ഛനോ എനിക്കോ ഒരു പങ്കുമില്ല... ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് അച്ഛന്റെ പേര് കൊണ്ടുവരരുത് ..സ്വപ്നയുടെ ചേട്ടൻ ബ്രൈറ്റ് സുരേഷ് മലയാളിവാർത്തയോട്

ഞാൻ സ്വപ്നയുടെ ചേട്ടൻ ബ്രൈറ്റ് സുരേഷ് ...അടുത്തകാലത്തായി എന്റെ അച്ഛനെതിരെ പല ആരോപണങ്ങളും ഉള്ളത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതുകൊണ്ട് അച്ഛനെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ അച്ഛൻ PWD ഡിപ്പാർട്മെന്റിൽ ആണ് ജോലി ചെയ്തിരുന്നത് . രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു അച്ഛന് .PWD യിൽ നിന്നുള്ള വരുമാനമായിരുന്നു അച്ഛന് പ്രധാനമായും ഉണ്ടായിരുന്നത് .മറ്റു പല ബിസിനസ്സുകളിലും സംരംഭങ്ങളിലും അച്ഛൻ ഇടപെട്ടിരുന്നു..പക്ഷെ എന്റെ അച്ഛൻ അത്ര വലിയ സമ്പന്നൻ ഒന്നും ആയിരുന്നില്ല . മാത്രമല്ല ധാരാളം കടബാധ്യതയും അദ്ദേഹത്തിന് അബുദാബിയിൽ ഉണ്ടായിരുന്നു ..
അദ്ദേഹത്തിന് അസുഖങ്ങളും ഉണ്ടായിരുന്നതിനാൽ എനിക്ക് അച്ഛനെ നാട്ടിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടി വന്നു . അച്ഛന്റെ സഹോദരൻ ശൈലേഷ് കുമാറും കൂടെ ഉണ്ടായിരുന്നു .അച്ഛന്റെ കസിൻ ആയ മനു അങ്കിളും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതുപോലെ യു എ ഇ യിലെയും ഇന്ത്യയിലെയും കുറെ സുഹൃത്തുക്കളും അച്ഛനെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട് . ഈ വര്ഷം ഏപ്രിൽ 20 നു അച്ഛൻ മരിച്ചുപോയി.
പക്ഷെ എന്റെ അച്ഛന്റെ മരണകാരണം എന്തെന്ന എന്റെ ചോദ്യത്തിന് എന്റെ 'അമ്മ ഉൾപ്പടെ ആരും കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല . രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്ന അച്ഛൻ പിന്നെ എഴുന്നേറ്റില്ല.. സ്വപ്നയുടെ ഭർത്താവ് ജയശങ്കർ പറഞ്ഞത് അച്ഛൻ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നതാണ് ,പിന്നെ രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞ് നോക്കിയപ്പോൾ അനക്കമില്ലെന്നു കണ്ടപ്പോഴാണ് അച്ഛൻ മരിച്ചതായി അറിഞ്ഞത് എന്നാണ് .പക്ഷെ അച്ഛന്റെ യഥാർത്ഥ മരണകാരണം എന്താണെന്നു എനിക്ക് മനസ്സിലായിട്ടില്ല. പോസ്റ്റ്മോർട്ടം തുടങ്ങിയ നടപടി ക്രമങ്ങൾ നടന്നോ എന്ന് പോലും എനിക്ക് അറിയില്ല.
അച്ഛൻ വളരെ പ്രയത്ന ശാലിയായ മനുഷ്യനായിരുന്നു. അച്ഛൻ കാരണമാണ് എനിക്ക് യു എ യിൽ വരാൻ കഴിഞ്ഞത് .സഹോദരി ഉൾപ്പടെയുള്ള എന്റെ മറ്റ് കുടുംബാംഗങ്ങളുമായി അകന്നാണ് ഞാൻ കഴിയുന്നത്
അച്ഛൻ രാജകുടുംബത്തിനോട് കാണിച്ച ആത്മാർത്ഥ സേവനം ഒന്നുകൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴും ഇവിടെ കഴിയുന്നത് .അച്ഛൻ രാജകുടുംബത്തോടു കാണിച്ച ആത്മാർത്ഥതയ്ക്ക് പകരമായി അവർ എന്നെ സപ്പോർട്ട് ചെയ്യുകയും സ്പോൺസർ ചെയ്യുകയും ചയ്തു. ഞാൻ ഇവിടെ സെറ്റിൽ ചെയ്തിരിക്കുകയാണ്
ഇപ്പോൾ പലരും അച്ഛനെ കുറ്റപ്പെടുത്തുന്നതു കേൾക്കുന്നുണ്ട്. അച്ഛൻ വളരെ കഷ്ടപ്പെട്ട് കഠിന പ്രയത്നം ചെയ്തു ജീവിച്ച ആളാണ്. മീഡിയയും മറ്റുള്ളവരും അച്ഛനെ കുറ്റപ്പെടുത്തുന്നത് അച്ഛന്റെ ജീവിതം അറിയാത്തതുകൊണ്ടാണ്. പക്ഷെ സ്വപ്ന ഇതുവരെ ചെയ്തതിലോ ഭാവിയിൽ ചെയ്യാൻ പോകുന്നതിലോ അച്ഛനോ എനിക്കോ ഒരു പങ്കുമില്ല. അച്ഛനെ ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണം എന്നാണു എന്റെ വിനീതമായ അപേക്ഷ
https://www.facebook.com/Malayalivartha


























