Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഓണക്കാലം സുരക്ഷിതമാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ 'ഓണം സ്‌ക്വാഡ്'

20 AUGUST 2020 07:18 PM IST
മലയാളി വാര്‍ത്ത

ഓണക്കാലം സുരക്ഷിതമാക്കാന്‍ തീവ്ര ശ്രമത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഓണം സ്‌ക്വാഡ് രൂപികരിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഫുഡ് ടെസ്റ്റിങ് ലാബുകള്‍ ഉള്‍പ്പടെയുള്ള യൂണിറ്റിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പാല്‍, മത്സ്യം, ഭക്ഷ്യ എണ്ണകള്‍, പഴം, പച്ചക്കറി എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ചെക്ക് പോസ്റ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പാക്കാനാണിതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.

അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകലായ അമരവിള, ആര്യങ്കാവ്, കുമിളി, വാളയാര്‍, മീനാക്ഷിപുരം, മഞ്ചേശ്വരം, എന്നിവിടങ്ങളിലാണ് ഫുഡ് ടെസ്റ്റിങ് ലാബുകള്‍ ഉള്‍പ്പെടുന്ന ഓണം സ്‌ക്വാഡിനെ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കല്‍ ചെക്ക് പോസ്റ്റുകളില്‍ മാത്രം ഒതുങ്ങില്ല. സംസ്ഥാനത്തിനുള്ളില്‍ തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, എന്നിവിടങ്ങളില്‍ ശുചിത്വം, സാമുഹിക അകലം പാലിക്കല്‍, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ നല്‍കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
ഓണം വിപണിയില്‍ എത്തിക്കുന്ന പാല്‍, ശര്‍ക്കര, വെളിച്ചെണ്ണ, പായസം മിക്‌സ്, നെയ്യ്, പയര്‍, പരിപ്പ്, പഴം, പച്ചക്കറികള്‍ തടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകള്‍, ബേക്കറി നിര്‍മാണ ഉല്‍പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍, പാല്‍ ഐസ്‌ക്രീം യൂണിറ്റുകള്‍, വെളിച്ചെണ്ണ നിര്‍മാണപായ്ക്കിങ് യൂണിറ്റുകള്‍ തുടങ്ങിയ എല്ലായിടത്തും പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്ബരില്‍ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (6 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (7 hours ago)

Malayali Vartha Recommends