Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഓയില്‍ മില്‍ ജീവനക്കാരന്റെ കൊലപാതകം; ചോര പുരണ്ട ഷര്‍ട്ടും കത്തിയും കണ്ടെടുത്തു, നാലാമനായി തിരച്ചില്‍ തുടരുന്നു

20 AUGUST 2020 07:42 PM IST
മലയാളി വാര്‍ത്ത

കുമ്പള നായ്ക്കാപ്പിലെ ഓയില്‍ മില്‍ ജീവനക്കാരന്‍ ഹരീഷിനെ (38) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുമ്പള ഇന്‍സ്‌പെക്ടര്‍ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത മുഖ്യപ്രതി ശരത്ത് എന്ന ശ്രീകുമാറിനെ (27) കാസര്‍കോട് ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുമായി കുമ്പള പൊലീസ് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ നായ്ക്കാപ്പിന് സമീപത്തെ തോട്ടില്‍ നിന്ന് ചോര പുരണ്ട ഷര്‍ട്ടും കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെടുത്തു. ഹരീഷിനെ കൊലപ്പെടുത്തിയ ശേഷം കാറില്‍ എത്തി തോട്ടില്‍ വലിച്ചെറിയുകയായിരുന്നു ഇവയെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ടെടുത്ത തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന നാലാമനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. കാറില്‍ കറങ്ങിയ സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം പൊലീസ് വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് കൊലക്കേസില്‍ പിടിക്കപ്പെടുമെന്നു ഭയന്ന് ആത്മഹത്യ ചെയ്ത കുണ്ടങ്കാരടുക്ക കോളനിയിലെ ചേതന്‍ -ഗ്ലാഡിസ് ദമ്ബതികളുടെ മകന്‍ റോഷന്‍ (21), ആനന്ദന്‍ -പരേതയായ പ്രേമ ദമ്ബതികളുടെ മകന്‍ മണികണ്ഠന്‍ (18) എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടും മൂന്നും പ്രതികള്‍ തന്നെയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ശ്രീകുമാറിനൊപ്പം ഇവര്‍ രണ്ടുപേരും കൊലപാതകം നടത്താന്‍ ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഹരീഷിന്റെ കൊലപാതകം നടത്താന്‍ മറ്റു ചിലര്‍ കൂടി ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 1000 രൂപ വീതം തരാമെന്ന് പറഞ്ഞു ഉറ്റചങ്ങാതിയായ ശ്രീകുമാര്‍ വിളിച്ചപ്പോള്‍ ആണ് റോഷനും മണിയും കൊലപാതകം നടത്താന്‍ കൂട്ടിന് പോയതെന്ന വിവരവും പുറത്തുവന്നു. ശ്രീകുമാറിന്റെ വീടിന് തൊട്ടടുത്താണ് ഇരുവരും താമസിക്കുന്നത്. എന്നും വൈകിട്ട് ഇവര്‍ 'കൂടാറുണ്ട്' ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് മുഖ്യപ്രതി ശ്രീകുമാര്‍ മണികണ്ഠനെ ഫോണില്‍ വിളിച്ചത്. ഈ സമയം രാത്രി ഭക്ഷണം കഴിച്ചു ഇരിക്കുകയായിരുന്നു മണികണ്ഠന്‍. പണം തരാമെന്ന് ഏറ്റപ്പോള്‍ ക്വട്ടേഷന്‍ ഏറ്റെടുത്തു.

മണല്‍ കടത്താന്‍ വിളിക്കുന്നു എന്നാണ് വീട്ടില്‍ പറഞ്ഞത്. മണിയാണ് റോഷനെ വിളിച്ചു വരുത്തി കൊണ്ടുപോയത്. ശ്രീകുമാറിന്റ കാറില്‍ കയറി ഹരീഷിന്റെ വീടിന് സമീപം എത്തുകയും നൂറു മീറ്റര്‍ അകലെ കാത്തിരുന്ന ശേഷം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം എല്ലാവരും മുങ്ങി. 'മണല്‍' കടത്താന്‍ പോയ റോഷനെയും മണിയേയും പുലര്‍ന്നിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. എല്ലാവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. വൈകുന്നേരം ആറു മണിക്ക് തൂങ്ങിമരിച്ചുവെന്ന വിവരമാണ് അറിയുന്നതെന്ന് റോഷന്റെ പിതൃസഹോദരന്‍ ബാബു പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കൊവിഡ് പരിശോധന നടത്തിയാണ് കോടതിയില്‍ ഹാജരാക്കിയത്.

അറസ്റ്റ് ഭയന്ന് തന്നെയാണ് യുവാക്കള്‍ തൂങ്ങിമരിച്ചതെന്ന് കുമ്ബള എസ്.ഐ സന്തോഷ്‌ കുമാര്‍ പറഞ്ഞു. തൂങ്ങിമരിച്ച യുവാക്കളുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കുമ്ബള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (6 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (7 hours ago)

Malayali Vartha Recommends