ശശി തരൂരിനെ ഐ.ടി സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബി.ജെ.പി; സ്പീക്കര്‍ക്ക് കത്തു നല്‍കി

ശശി തരൂര്‍ എംപിയെ പാര്‍ലമെനിന്റെ ഐ.ടി സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. എം.പിമാരായ നിഷികാന്ത് ദുബെ, രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് എന്നിവരാണ് ശശി തരൂരിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കിയത്. ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ലോകസഭാ ചട്ടപ്രകാരം തരൂരിനോട് ആദ്യം അവധിയില്‍ പോകാന്‍ ആവശ്യപ്പെടണമെന്നും എം.പിമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തോടുളള ഫേസ്ബുക്കിന്റെ അനുകൂല നിലപാടുകളില്‍ പ്രതിഷേധിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം കൊമ്പുകോർത്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അജണ്ട നടപ്പിലാക്കാനായി ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ തരൂര്‍ വിളിച്ചുവെന്ന് ബി.ജെ.പിയും ആരോപിച്ചിരുന്നു. 11 കൊല്ലത്തെ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ഇന്ന് വരെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും മറ്റാരെയും നിയമ ലംഘനം നടത്താന്‍ അനുവദിച്ചിട്ടില്ലെന്നും ഇതിന് മറുപടിയായി തരൂര്‍ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാട്ടി ശശി തരൂരും നിഷികാന്ത് ദുബെയ്ക്കെതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























