പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ ; ഓണക്കിറ്റില്‍ തട്ടിപ്പ്

ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. പല കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് ഉള്ളത്. ഓണക്കിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.ഓപ്പറേഷന്‍ ക്ലീന്‍ കിറ്റിന്റെ ഭാഗമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഓണക്കിറ്റിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഓപ്പറേഷന്‍ ക്ലീന്‍ കിറ്റെന്ന പേരില്‍ സംസ്ഥാനവ്യാപകമായി ഇന്ന് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. പാക്കിംഗ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് ഇന്ന് വിജിലന്‍സ് പരിശോധന നടന്നത്.
https://www.facebook.com/Malayalivartha
























