നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ല; വി.മുരളീധരനെതിരെ കടകംപളളി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ദേവസ്വം വകുപ്പുമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ കടകംപളളി വിമർശനം ഉന്നയിച്ചു.
വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്കിയ വി മുരളീധരന്റെ പോസ്റ്റും,2018ല്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലയില്‍ നിലനിറുത്തണം എന്നാവശ്യപ്പെട്ട് വി.മുരളീധരന്റെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയെന്ന പോസ്റ്റും തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കടകംപ്പള്ളി സുരേന്ദ്രന് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ലെന്നും കടകംപളളി പോസ്റ്റില്‍ പരിഹസിച്ചു.
അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ച സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരത്തെ രംഗത്ത് വന്നിരുന്നു. വിമാനത്താവളം സ്വകാര്യ കമ്ബനികള്‍ക്ക് നടത്തിപ്പിനായി കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങള്‍ കൈമാറിയതെന്നും മുരളീധരന് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മുരളീധരന് പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കേരള സര്‍ക്കാരിനെ കൂടി പങ്കാളിയാക്കിയിരുന്നു. കെ.എസ്.ഐ.ഡി.സിയും ലേലത്തില്‍ പങ്കെടുത്തു. അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നു കെ.എസ്.ഐ.ഡി.സി നല്‍കിയത്. ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്ന വ്യവസ്ഥ കെ.എസ്.ഐ.ഡി.സിയും അംഗീകരിച്ചിരുന്നതാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.നേരത്തെ ക്ഷേത്ര വിശ്വാസികളുടെ കാര്യത്തില്‍ കടകംപ്പള്ളി സുരേന്ദ്രനെതിരെ വി മുരളീധരന് പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























