സ്വപ്ന വീടിന്റെ ഐശ്വര്യം... വളര്‍ത്തി വലുതാക്കിയ മകള്‍ ഇത്രയേറെ പടര്‍ന്ന് പന്തലിച്ചെന്നറിഞ്ഞില്ല; അവസാനം അമ്മയെ തേടി അന്വേഷണ സംഘമെത്തിയപ്പോള്‍ കണ്ണീരൊപ്പാതെ എങ്ങനെ മറുപടി പറയാന്‍ കഴിയും; സ്വപ്നയുണ്ടാക്കിയ പൊല്ലാപ്പില്‍ തട്ടി സ്വപ്നയുടെ കുടുംബം

ഒരുത്തന്‍ ചെയ്യുന്ന പാപ കര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും എന്നാണ് പുരാണത്തില്‍ പറയുന്നത്. അത് തന്നെയാണ് സ്വപ്ന കാരണം കുടുംബത്തിനും വരുത്തി വച്ചിരിക്കുന്നത്. വളര്‍ത്തി വലുതാക്കിയ മകള്‍ തന്നെ അമ്മയെ ചോദ്യം ചെയ്യാന്‍ കാരണക്കാരിയാക്കിയിരിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ അമ്മ പ്രഭയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. വല്ലാത്ത പതര്‍ച്ചയോടെയാണ് അമ്മ അന്വേഷണ സംഘത്തിന് മുമ്പില്‍ നിന്നത്.
അമ്മയില്‍ നിന്നും മൊഴിയെടുത്തപ്പോള്‍ സ്വപ്നയുടെ പല കള്ളത്തരങ്ങളും അഴിഞ്ഞു വീണു. വീട്ടുകാരുമായി അത്ര രമ്യത്തിലല്ലെന്നു സഹോദരങ്ങളുമായി ഉടക്കിലാണെന്നും മനസിലായി. സ്വപ്നയെ പേടിച്ച് ഒരു മകന്‍ കേരളത്തില്‍ വരാന്‍ പോലും പോടിക്കുകയാണ്. അദ്ദേഹമാണ് അന്ന് പറഞ്ഞത് സ്വപ്ന പത്താംക്ലാസ് കടന്നിട്ടുണ്ടോന്ന് സംശയമെന്ന.
മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് സ്വപ്‌നയുടെ അമ്മ പ്രഭ ഇപ്പോഴും പറയുന്നത്. കുറച്ചു നാളായി വീട്ടില്‍ സ്വപ്‌ന വരാറില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാറില്ലെന്നും അവര്‍ വ്യക്തമാക്കി. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിനെ തുര്‍ന്നുള്ള ഷോക്കിലാണ് താന്‍. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും പ്രഭ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും അവര്‍ പറയുന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സ്വപ്ന പഠിച്ചതും വളര്‍ന്നതുമെല്ലാം ഗള്‍ഫിലാണ്. ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തില്‍ തന്നെ സ്വപ്ന ബിസിനസില്‍ പങ്കാളിയായി. തുടര്‍ന്ന് പതിനെട്ടാം വയസിലാണ് ആദ്യ വിവാഹം നടന്നത്. ദാമ്പത്യ ജീവിതം തകര്‍ന്ന ശേഷം തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗള്‍ഫിലേക്ക് പോയി. അവിടെ അച്ഛന് ഷേക്കിന്റെ കൊട്ടാരത്തില്‍ ജോലി കിട്ടി. അതോടെ ഗള്‍ഫില്‍ വലിയ കമ്പനിയായി. പിന്നീട് സ്വപ്ന മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയര്‍ ട്രാവല്‍സില്‍ ജീവനക്കാരിയായി. പിന്നീട് എയര്‍ ഇന്ത്യ സാറ്റ്‌സിലെത്തി. അവിടെ നിന്നാണ് യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം. കോണ്‍സുലേറ്റില്‍ നിന്ന് വിസാ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവര്‍ത്തനകേന്ദ്രം കേരളത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐ.ടി വകുപ്പില്‍ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോണ്‍സുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. സ്വപ്നയുടെ വളര്‍ച്ചകളില്‍ സ്വപ്ന മറച്ചുവച്ച പല കാര്യങ്ങളും അമ്മ ഓര്‍ത്ത് പറഞ്ഞതോടെ വീണ്ടും കുരുക്ക് മുറുകുകയാണ്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്നു രേഖപ്പെടുത്തും. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ മൊഴിയും എന്‍ഐഎ വീണ്ടും രേഖപ്പെടുത്തും. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചു സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് ആദ്യമൊഴി.
എന്‍ഐഎ ആവശ്യപ്പെട്ടതു പ്രകാരമാണ് സംസ്ഥാന അസി. പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണന്‍ കഴിഞ്ഞദിവസം എന്‍ഐഎയുടെ കൊച്ചി ഓഫിസില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫയലുകള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഡ്ജര്‍ അടക്കമുള്ള ചില രേഖകളാണു ഹാജരാക്കിയത്.
മറ്റു രേഖകള്‍ കൈമാറാന്‍ സാവകാശവും തേടി. നികുതിയിളവിനു സമര്‍പ്പിച്ച അപേക്ഷ, അതില്‍ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍, നയതന്ത്ര പാഴ്‌സല്‍ കൊണ്ടുവരുന്നതു സംബന്ധിച്ച കൈപ്പുസ്തകത്തിലെ മാര്‍ഗരേഖ എന്നിവയാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. പി.എസ്.സരിത്തും സ്വപ്നയും കോണ്‍സുലേറ്റില്‍നിന്നു വിട്ടുപോയ കാര്യം സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്നാണു ലഭ്യമായ വിവരം. എന്തായാലും സ്വപ്നയുടെ വീട്ടുകാരുടെ മൊഴിയിലൂടെ പലതും പുറത്ത് വരുമെന്ന് തന്നെയാണ് അന്വേഷന സംഘം കരുതുന്നത്.
https://www.facebook.com/Malayalivartha


























