Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ഇനി വലിയ കളികളിലേക്ക്... ആരുമറിയാതെ ദുബായില്‍ പറന്നിറങ്ങിയ എന്‍ഐഎ സംഘം ദുബായില്‍ നിന്നും മതിയായ തെളിവ് ശേഖരിച്ചു; ദുബായില്‍ നിന്നും കിട്ടിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കൊച്ചിയിലേക്ക്; അന്വേഷണം കുടുപ്പിക്കാന്‍ അജിത് ഡോവലിന്റെ നിര്‍ദേശം

21 AUGUST 2020 08:21 AM IST
മലയാളി വാര്‍ത്ത

ദേശീയ ശ്രദ്ധ നേടിയ സ്വര്‍ണക്കടത്ത് കേസില്‍ ഇനി വരാനുള്ളത് നിര്‍ണായക ദിവസങ്ങളാണ്. ദുബായില്‍ നിന്നും എന്‍ഐഎയ്ക്ക് കിട്ടിയ വിവരങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൊച്ചിയിലുള്ള സ്വപ്നയേയും കൂട്ടരേയും ചോദ്യം ചെയ്യുകയാണ് ഇനി പ്രധാനം. കഴിഞ്ഞയാഴ്ചയാണ് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അനുഗ്രഹാശിസുകളോടെ എന്‍ഐഎ സംഘം ദുബായിലെത്തിയത്. മൂന്നേ മൂന്ന് ദിവസം കൊണ്ട് മാളത്തിലൊളിച്ചിരുന്ന സകലരേയും പൊക്കി അന്വേഷണ സംഘം ചോദ്യം ചെയ്ത് മതിയായ തെളിവുകള്‍ ശേഖരിച്ചു. സ്വര്‍ണക്കടത്തിലെ പ്രഭവ കേന്ദ്രമായ ദുബായില്‍ നിന്നും എന്‍ഐഎയ്ക്ക് കിട്ടിയത് നിര്‍ണായകമായ വിവരങ്ങളാണ്. ഇക്കാര്യങ്ങള്‍ അജിത് ഡോവലുമായി പങ്കുവച്ചു.

സ്വര്‍ണക്കടത്തിന്റെ അന്വേഷണത്തിന്റെ വഴിത്തിരിവായിരിക്കും ദുബായില്‍ നിന്നും കിട്ടിയ ഈ വിവരങ്ങള്‍. ശിവശങ്കറിന്റെയും സ്വപ്നയുടെയും ദുബായ് യാത്രകള്‍, സ്വര്‍ണം കടത്തിയ വഴി എല്ലാം വ്യക്തമായി. ഇതോടെ അന്വേഷണം കടുപ്പിക്കാന്‍ അജിത് ഡോവല്‍ നിര്‍ദേശം നല്‍കി. എത്ര ഉന്നതനായാലും വിടേണ്ട എന്നാണ് ഡോവല്‍ നല്‍കിയ നിര്‍ദേശം. കേസ് സംബന്ധിച്ച കാര്യങ്ങള്‍ എന്‍ഐഎ ദക്ഷിണ മേഖല മേധാവി വന്ദന വിശദമായി മനസിലാക്കി. ദുബായില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ വച്ച് എത്രയും വേഗം സ്വപ്നയേയും കൂട്ടരേയും ചോദ്യം ചെയ്യുകയാണ് അടുത്തലക്ഷ്യം. കേസന്വേഷിക്കാന്‍ ദുബായില്‍ പോയ എന്‍ഐഎ സംഘം സ്വപ്ന, സന്ദീപ് നായര്‍, കെ.ടി.റമീസ് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന വന്‍ നിക്ഷേപത്തില്‍ നിന്ന് ആര്‍ക്കൊക്കെ പണം കൈമാറി എന്നത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം തുടങ്ങി. ലോക്കറില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം സ്വപ്‌നയുടെ നിര്‍ദ്ദേശപ്രകാരം പലപ്പോഴായി പലര്‍ക്കും എടുത്തു നല്‍കിയതായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സംയുക്തമായി ലോക്കര്‍ എടുത്തത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പണം കൈമാറിയത് ആര്‍ക്കെല്ലാമാണെന്നതില്‍ വ്യക്തത വരുമെന്നാണ് ഇ.ഡിയുടെ നിഗമനം. ഇതിലൂടെ ലോക്കറിലുണ്ടായിരുന്ന പണം ആരുടേതാണെന്ന് കണ്ടെത്താനാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണക്കുകൂട്ടുന്നു.

സ്വപ്‌ന മറ്റാരുടെയോ ബിനാമിയാണെന്ന് നേരത്തെ തന്നെ ഇ.ഡി സംശയിക്കുന്നുണ്ട്. തനിക്ക് ഒരിടത്തും നിക്ഷേപമില്ലെന്നും ജോലി ചെയ്തുകിട്ടിയ ശമ്പളമെല്ലാം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിന് ചെലവിടുകയായിരുന്നെന്നാണ് സ്വപ്‌ന നേരത്തെ എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴി. ഇതിലെ സത്യാവസ്ഥയാണ് ഇ.ഡി തേടുന്നത്. സ്വര്‍ണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ ബംഗളൂരുവിലെ ഒളിത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ ശബ്ദരേഖയിലും ഇക്കാര്യം സ്വപ്‌ന പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് വടക്കാഞ്ചേരിയില്‍ നടത്തുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് രണ്ട് തവണയായി സ്വപ്‌നയും കൂട്ടരും ചേര്‍ന്ന് 4.25 കോടി കമ്മിഷന്‍ വാങ്ങിയെന്ന് പദ്ധതി നടത്തിപ്പുകാരായ യൂണിടാക് പ്രതിനിധികള്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കി. സ്വപ്‌നയെ കൂടാതെ കേസിലെ ഒന്നാം പ്രതി സരിത്ത്, നാലാംപ്രതി സന്ദീപ് എന്നിവര്‍ ചേര്‍ന്ന് ആറ് ശതമാനം കമ്മിഷനാണ് ആവശ്യപ്പെട്ടത്. സ്വപ്‌നയുടെ നിര്‍ദ്ദേശപ്രകാരം 55 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കമ്പനി വ്യക്തമാക്കി. സ്വപ്നയുടെ ഈ വെളിപ്പെടുത്തലുകളും ദുബായില്‍ നിന്നും കിട്ടിയ വിവരങ്ങളും കൂട്ടിയോജിപ്പിച്ച് നിര്‍ണായക നീക്കം നടത്താനൊരുങ്ങുകയാണ് എന്‍ഐഎ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (3 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (13 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (2 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (4 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (4 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (7 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

Malayali Vartha Recommends