Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വപ്‌നേ കൈവിട്ടല്ലോ... ശിവശങ്കറിന്റെ മേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തിവച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍; എല്ലാം ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പൂട്ടാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

21 AUGUST 2020 08:39 AM IST
മലയാളി വാര്‍ത്ത

താന്‍താന്‍ ചെയ്യുന്ന പാപ കര്‍മ്മത്തിന്‍ ഫലം താന്‍താന്‍ തന്നെ അനുഭവിക്കണമെന്നാണ് ചൊല്ല്. അത് ഈ കലിയുഗത്തിലും പ്രാര്‍ത്തികമാകുകയാണ്. അല്ലെങ്കില്‍ ചക്കരയും ഈച്ചയുമായിരുന്ന ശിവശങ്കറിനെ ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, എകെ ബാലന്‍ തുടങ്ങിയ മന്ത്രിമാരെല്ലാം തള്ളിപ്പറയുമോ. അവസാനമായി ശിവശങ്കറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരും തള്ളിപ്പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായി മാറിയ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച് വേണുഗോപാല്‍ അയ്യര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വ്യക്തമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് വന്‍ നിക്ഷേപമാണ്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് താന്‍ ലോക്കര്‍ തുടങ്ങിയതെന്നും ഇടപാട് നടത്തിയതെന്നും പറഞ്ഞതോടെ ശിവശങ്കര്‍ വെട്ടിലായിരിക്കുകയാണ്. ലോക്കറില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം സ്വപ്‌നയുടെയും ശിവശങ്കറിന്റേയും നിര്‍ദ്ദേശ പ്രകാരം പലപ്പോഴായി പലര്‍ക്കും എടുത്തു നല്‍കിതായും അയ്യര്‍ വെളിപ്പെടുത്തി.

അതേസമയം സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ സ്വര്‍ണവും പണവും സ്വര്‍ണക്കടത്തില്‍നിന്നു ലഭിച്ച വരുമാനമാണെന്നും അതില്‍ ശിവശങ്കറിന് പങ്കുമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തിയി. ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയ്ക്കും ഒരു കിലോയോളം സ്വര്‍ണത്തിനും അവകാശികളായി ഉന്നതര്‍ വേറെയുമുണ്ടോ എന്ന് അന്വേഷണം തുടരുന്നു.

ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യരുടെയും സ്വപ്‌നയുടെയും പേരുകള്‍ ചേര്‍ത്തു 2018ല്‍ ലോക്കറെടുത്തത്. ഒരു വര്‍ഷത്തോളം വേണുഗോപാലാണു ലോക്കര്‍ കൈകാര്യം ചെയ്തത്. അദ്ദേഹം മൂന്നുതവണ ലോക്കര്‍ തുറന്നിട്ടുണ്ട്. ഇക്കാലയളവില്‍ പണവും മറ്റും വച്ചിരുന്നു. 2019 പകുതിയോടെയാണു സ്വപ്‌ന സ്വര്‍ണവും പണവും ലോക്കറില്‍ വച്ചത്.

കണ്ടെടുത്ത സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്നാണു സ്വപ്‌നയുടെ വാദം. ആദ്യവിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷത്തോളമായി. ഇക്കാലമത്രയും സ്വര്‍ണം എവിടെയാണു സൂക്ഷിച്ചിരുന്നതെന്ന ചോദ്യത്തിനു സ്വപ്‌ന തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ല. കണ്ടെത്തിയ സ്വര്‍ണത്തിനു വര്‍ഷങ്ങളുടെ പഴക്കമില്ലെന്നും ഏറെയും പുതിയ ആഭരണങ്ങളാണെന്നും പരിശോധനയില്‍ വ്യക്തമായി. കള്ളപ്പണമായതിനാലാണ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനു പകരം നോട്ടുകെട്ടുകളായി ലോക്കറില്‍ വച്ചതെന്നും വ്യക്തം.

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ശിവശങ്കര്‍ സ്വപ്‌നയുമൊത്തു ലോക്കറെടുപ്പിച്ചതു ഗുരുതരമാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്കറില്‍ എന്താണെന്ന് അറിഞ്ഞിരുന്നില്ലെന്നാണു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ വന്‍തുക സൂക്ഷിച്ചതു ശിവശങ്കറിന്റെ അറിവോടെയാണെന്ന് ഇ.ഡി. കരുതുന്നു. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങളെപ്പറ്റി ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍നിന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വരുത്തിയശേഷം ശിവശങ്കറെ വീണ്ടും ചോദ്യംചെയ്യും. ഉത്തരം കൃത്യമല്ലെങ്കില്‍ പ്രതിയാക്കുമെന്നും അറസ്റ്റിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നുമാണു റിപ്പോര്‍ട്ട്.

ലോക്കറിലെ പണം ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് കരാറുകാര്‍ നല്‍കിയ കമ്മിഷനാണെന്നാണ് സ്വപ്‌ന പറയുന്നത്. കമ്മിഷന്‍ നല്‍കിയെന്നു കരാര്‍ കമ്പനിയുടമ സമ്മതിച്ചിട്ടുണ്ട്. കമ്മിഷന്‍ യു.എ.ഇ. കോണ്‍സുല്‍ ജനറലിനാണു ലഭിച്ചതെന്നും അതദ്ദേഹം തനിക്കു പാരിതോഷികമായി തന്നതാണെന്നുമാണു സ്വപ്‌ന പറയുന്നത്. ഇത് കോണ്‍സുല്‍ ജനറലിനെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് ഇ.ഡി. ഉറപ്പിക്കുന്നു. ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസിനെ രണ്ടു ദിവസത്തിനകം ചോദ്യംചെയ്യും.

എന്തായാലും മനസാക്ഷി സൂക്ഷിപ്പുകാരനായ വോണുഗോപാല്‍ അയ്യരുടെ മൊഴി ശിവശങ്കറിനെ പൂട്ടാന്‍ പോന്നതാണ്. ഇതുവരേയും ശിവശങ്കര്‍ പിടിച്ച് നിന്നത് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞാണ്. എന്നാല്‍ അയ്യരുടെ മൊഴിയോടെ ശിവശങ്കറിന് പലതിനും ഉത്തരം പറയേണ്ടി വരും. അല്ലെങ്കില്‍ കുടുങ്ങുക തന്നെ ചെയ്യും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (4 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (14 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (2 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (4 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (4 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (7 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

Malayali Vartha Recommends