എം ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴി പുറത്ത്... സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് ശിവശങ്കര്‍ പരിചയപ്പെടുത്തി... സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കണമെന്ന് നിര്‍ദ്ദേശിച്ചു, സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കാന്‍ പറഞ്ഞില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി

എം ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴി പുറത്ത് . സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാനും നിര്‍ദ്ദേശിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയില്‍ പറയുന്നു.
നേരത്തെ ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ഈ വാദങ്ങളെ തള്ളുന്നതാണ് ചാര്‍ട്ടേഡ് അക്കൗണ്ട് നല്കിയ മൊഴി. മണിക്കൂറുകളോളം ഓഫീസില്‍ ശിവശങ്കറിന്റെ സാനിധ്യത്തില്‍ സ്വപ്നയുമായി സംസാരിച്ചു. ചര്‍ച്ചകളില്‍ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു.
പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിന്‍വലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന അന്ന് പറഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു പിടികൂടിയത്.
എന്നാല്‍ അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ട് നല്കിയ മൊഴി.
"
https://www.facebook.com/Malayalivartha


























