Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

എല്ലാവരേയും കൊണ്ടേ പോകൂ... ജീവകാരുണ്യത്തിന്റെ പേരില്‍ സ്വപ്നയും കൂട്ടരും ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്ത് നിന്ന് കോടികള്‍ എത്തിച്ചുവെന്ന് വിവരം; സ്വര്‍ണക്കടത്തിന് പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്ന സുരേഷിന്റെ ഇടപെടലുകള്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു; സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് നിര്‍ണായക വിധി

21 AUGUST 2020 09:07 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിന്റെ നിര്‍ണായക ദിവസമാണിന്ന്. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയുകയാണ്. ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇല്ലെന്നാണ് സ്വപ്ന സുരേഷ് ജാമ്യ ഹരജിയില്‍ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ എന്‍ഫോഴ്‌സമന്റ് ഡയറക്ടറേറ്റിന് കഴിഞിട്ടില്ല. താന്‍ സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. കേസ് നിര്‍ണായ ഘട്ടത്തിലിരിക്കെ സ്വപ്ന സുരേഷിന് ജാമ്യം കിട്ടുന്നത് വലിയ വഴിത്തിരിവാകും. അതിനാല്‍ തന്നെ എല്ലാ കണ്ണുകളും കൊച്ചിയിലേക്കാണ്.

സ്വപ്നയ്ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ ശക്തമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്മന്റ് ഡയറക്ടറേറ്റ് വാദിച്ചു. സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബാങ്ക് ലോക്കറിലെ പണം സംബന്ധിച്ച് നിരവധി ദുരൂഹതയുണ്ട്. ലോക്കറില്‍ സൂക്ഷിച്ച പണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നെന്നും ഉന്നത സ്വാധീനമുള്ള സ്വപ്നക്ക് ഉടന്‍ ജാമ്യം നല്‍കരുതെന്നുമാണ് എന്‍ഫോഴ്മന്റിന്റെ വാദം.

അതേസമയം സ്വര്‍ണക്കടത്തിന് പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്ന സുരേഷിന്റെ ഇടപെടലുകള്‍ ശിവശങ്കറിനെ വീണ്ടും കുരുക്കിലാക്കുകയാണ്. അതിനിടെ ശിവശങ്കറിനെ കുരുക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴിയും പുറത്ത് വന്നു. സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കര്‍ തുടങ്ങാനും നിര്‍ദ്ദേശിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നേരത്തെ ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ഈ വാദങ്ങളെ തള്ളുന്നതാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വോണുഗോപാല്‍ അയ്യര്‍ നല്‍കിയ മൊഴി.

മണിക്കൂറുകളോളം ഓഫീസില്‍ ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ സ്വപ്നയുമായി സംസാരിച്ചതായി അയ്യര്‍ പറഞ്ഞു. ചര്‍ച്ചകളില്‍ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിന്‍വലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റ് കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന അന്ന് പറഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു പിടികൂടിയത്. എന്നാല്‍ അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നുമാണ് അയ്യര്‍ നല്‍കിയ മൊഴി.

അതേസമയം സ്വപ്നയും കൂട്ടരും പിച്ചച്ചട്ടിയില്‍ പോലും കയ്യിട്ടെന്നതിന് തെളിവുകളും കിട്ടി. ജീവകാരുണ്യത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്ത് നിന്ന് കോടികള്‍ എത്തിച്ചുവെന്നാണ് വിവരം. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജമായി അക്കൗണ്ട് തുടങ്ങി, സ്വപ്നയുടെ നേതൃത്വത്തില്‍ രാജ്യാന്തര സംഘടനകളെ തെറ്റിദ്ധരിപ്പിച്ചാണ് പണമെത്തിച്ചത്. നയതന്ത്ര പരിരക്ഷ ലഭിക്കാനാണ് കോണ്‍സുലേറ്റ് അറിയാതെ ആ പേരില്‍ അക്കൗണ്ട് എടുത്തത്. കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്.

2018 ഒക്ടോബര്‍ മുതല്‍ ഈ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതായാണ് വിവരം. കിട്ടുന്ന തുകയില്‍ കുറച്ചുമാത്രം സന്നദ്ധ സംഘടനകള്‍ക്കു വിതരണം ചെയ്യും. ബാക്കിയുള്ളവ സ്വപ്നയും സംഘവും കൈക്കലാക്കിയെന്നാണു എന്‍ഐഎയ്ക്കും ഇഡിക്കും ലഭിച്ച വിവരം. ഇതിലേക്കും അന്വേഷണം നീളുകയാണ്. എന്തായാലും ഇന്നത്തെ സ്വപ്നയുടെ ജാമ്യാപേക്ഷയിലാണ് എല്ലാം എല്ലാമിരിക്കുന്നത്. കാത്തിരിക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (2 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (12 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (2 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (4 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (7 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

Malayali Vartha Recommends