Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ആര്‍ക്കേലും എന്തേലും പ്രയോജനമുണ്ടോ... വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമവകുപ്പും തദ്ദേശവകുപ്പും സൂക്ഷിക്കുന്ന എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിച്ചു വരുത്തിയതിന് തൊട്ട് പിന്നാലെ മന്ത്രി ബാലന്റെ പത്രസമ്മേളനം; വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ ധാരണാപത്രത്തില്‍ നിയമവകുപ്പ് എതിര്‍പ്പറിയിച്ചിട്ടില്ല

21 AUGUST 2020 09:30 AM IST
മലയാളി വാര്‍ത്ത

ഏറെ നാളായി ചോദിക്കണമെന്ന് വിചാരിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഇവിടെ ഒരു നിയമവകുപ്പ്? ആ വകുപ്പു കൊണ്ട് ആര്‍ക്കാണ് പ്രയോജനം. അതിന്റെ മന്ത്രിയായ എ. കെ. ബാലനെങ്കിലും അറിയുമോ എന്താണ് അവിടെ നടക്കുന്നതെന്ന്? നിയമവകുപ്പ് സ്വപ്ന സുരേഷിനെ ഏല്‍പ്പിച്ചാലെന്തെന്ന് തോന്നിപ്പോകുന്നത് ഇതുകൊണ്ടാണ്.

സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ മഹാനുഭാവനായ ഗവണ്‍മെന്റ് സെക്രട്ടറി എം. ശിവശങ്കര്‍ എന്താണ് ചെയ്തത്? കരാര്‍ നിയമവകുപ്പ് കാണേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അക്കാര്യം അദ്ദേഹം ചാനലുകള്‍ തോറും കയറിയിറങ്ങി പറഞ്ഞു. അത് ശിവശങ്കരന്റെ കാര്യം. അദ്ദേഹം ഇപ്പോള്‍ രംഗത്തില്ല. എന്നാല്‍ എന്താണ് നിയമമന്ത്രി എ. കെ. ബാലന്റെ സ്റ്റാന്റ് ?

വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മാണത്തില്‍ ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തില്‍ നിയമവകുപ്പ് എതിര്‍പ്പറിയിച്ചിട്ടില്ലെന്നാണ് പത്ര സമ്മേളനം നടത്തി നിയമമന്ത്രി എ കെ ബാലന്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ ഈ ധാരണാപത്രത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. നിയമ വകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് അന്വേഷണം? അക്കാര്യം അദ്ദേഹം പറഞ്ഞില്ല. കാരണം അത് പറയാനുള്ള അധികാരം ബാലനില്ല. പരാതി ഉയര്‍ന്നാല്‍ ധാരണാപത്രത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

നിയമവകുപ്പ് ധാരണാപത്രത്തെക്കുറിച്ച് എതിര്‍പ്പറിയിക്കുകയല്ല, ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണെന്ന് പറയാനുള്ള വിവേകമെങ്കിലും നിയമമന്ത്രി കാണിച്ചു. ലൈഫ് മിഷന്‍ വഴി വിദേശസഹകരണം ലഭിക്കുന്നതില്‍ വിദേശമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. എന്നാല്‍ ഒരു ചില്ലി കാശ് വിദേശത്ത് നിന്ന് ആരു വാങ്ങിയാലും അതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. അത് എ. കെ. ബാലനായാലും ശരി, ചാരിറ്റിക്കാരാണെങ്കിലും ശരി. നരേന്ദ്ര മോദി സര്‍ക്കാരാണ് ഈ വ്യവസ്ഥ കര്‍ശനമാക്കിയത്.

ഈ ധാരണാപത്രം സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായിരുന്നുവെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ലെന്നും എ കെ ബാലന്‍ പറയുന്നു. നിയമമന്ത്രി അക്കാര്യം അറിഞ്ഞില്ലായിരിക്കാം. നിയമവകുപ്പ് അങ്ങനെ തന്നെയാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ മാത്രമല്ല ശിവശങ്കര്‍ ഉണ്ടാക്കിയ ഓരോ കരാറിലും നിയമവകുപ്പ് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ജില്ലാ ജഡ്ജിയാണ് നിയമവകുപ്പ് സെക്രട്ടറി. ആര്‍ക്ക് അറിയില്ലെങ്കിലും നിയമം അദ്ദേഹത്തിന് നന്നായറിയാം. ബാലന്‍ ഒന്നോര്‍ക്കുന്നത് നല്ലതാണ്. പരിണിത പ്രജ്ഞനായ കെ.എം. മാണിയില്‍ നിന്നാണ് എ.കെ. ബാലന്‍ നിയമവകുപ്പ് ഏറ്റെടുത്തത്. മാന്യനാണ് ബാലന്‍. പക്ഷേ വകുപ്പ് നന്നായി ഭരിക്കാന്‍ മാന്യത മാത്രം പോരാ. ശക്തര്‍ ആന്റ് കൗള്‍ കാണാതെ പഠിക്കണമെന്നല്ല പറഞ്ഞത്. എന്നാലും നിയമത്തിന്റെ ബാലപാഠമെങ്കിലും അറിഞ്ഞിരിക്കേണ്ടേ?

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമവകുപ്പും തദ്ദേശവകുപ്പും സൂക്ഷിക്കുന്ന എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിച്ചുവരുത്തിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഒരു അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണം അന്വേഷിക്കാന്‍ ഏല്‍പ്പിച്ചതു പോലെയാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

സര്‍ക്കാര്‍ ഭൂമിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ സ്വപ്ന സുരേഷ് കോടിക്കണക്കിന് രൂപ കമ്മീഷന്‍ നേടാന്‍ ഇടയാക്കിയത് സര്‍ക്കാറിന്റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണപത്രം അതീവ ദുര്‍ബലമാണ്. ഫ്‌ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടര്‍ക്കരാറുകള്‍ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കുമ്പോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല എന്നാണ് ധാരണാ പത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷന്‍ വാങ്ങിയെന്ന് യൂണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാം തവണ വാങ്ങിയ ഒരു കോടി രൂപ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കോഴയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യൂണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

സത്യത്തില്‍ ഒപ്പിട്ടത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള ധാരണാപത്രമല്ല. പകരം അഴിമതിക്കുള്ള ധാരണാ പത്രമാണെന്നാണ് ആക്ഷേപം. എന്നാല്‍ അക്കാര്യം നിയമമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ പിന്നെന്തിനാണ് ഇങ്ങനെയൊരു വകുപ്പ്? കഷ്ടം തന്നെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (1 minute ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (11 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (2 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (4 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (7 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

Malayali Vartha Recommends