Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

വഞ്ചകനാണേലും... നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ശിവശങ്കറിനെ 3 മന്ത്രിമാര്‍ തളിപ്പറഞ്ഞു; ശിവശങ്കരന്‍ വഞ്ചകനെന്ന് തുറന്നടിച്ചത് കടകം പള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, എ, കെ. ബാലന്‍ തുടങ്ങിയവര്‍; ഇങ്ങനെ തള്ളിപ്പറഞ്ഞത് ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞതുകൊണ്ടോ?

21 AUGUST 2020 10:14 AM IST
മലയാളി വാര്‍ത്ത

ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞോ? ശിവന്‍ എന്നാല്‍ ശിവശങ്കരന്‍. ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് അര്‍ജുനന്റെ ഭടന്‍മാര്‍ ശിവനെതിരെ രംഗത്തെത്തി എന്നാണ് ചോദ്യം. കടകം പള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, എ, കെ. ബാലന്‍ തുടങ്ങിയവരാണ് ശിവശങ്കരന്‍ വഞ്ചകനാണെന്ന് തുറന്നടിച്ചത്.

ഒരാഴ്ച മുമ്പ് വരെ ഇതായിരുന്നില്ല സ്ഥിതി. ശിവന്‍ എല്ലാവര്‍ക്കും ചക്കരയും അടയുമായിരുന്നു. അങ്ങനെയുള്ള ശിവനാണ് ഇപ്പോള്‍ വര്‍ഗ്ഗ വഞ്ചകനായത്.എം വി രാഘവനെയും ഗൗരി അമ്മയെയുമൊക്കെ വര്‍ഗ്ഗ വഞ്ചകരാക്കിയ പാര്‍ട്ടിയല്ലേ?

എന്‍ഫോഴസ്‌മെന്റ് ഡയറക്ടറ്ററേറ്റും കസ്റ്റംസും എന്‍ ഐ എയും മാറി മാറി ചോദ്യം ചെയ്തപ്പോള്‍ നടന്നതെല്ലാം ശങ്കരന്‍ പറഞ്ഞു എന്നാണ് ദോഷൈകദ്യക്കുകളായ മാര്‍ക്‌സിസ്റ്റുകാര്‍ കരുതുന്നത്. ജനാധിപത്യ രാജ്യത്ത് ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധിയും ബോധവും എല്ലാവര്‍ക്കുമുണ്ട്. ഒരു ഫയലും മന്ത്രി കാണാതിരുന്നാല്‍ ഉത്തരവാകില്ലെന്ന് സെക്രട്ടേറിയറ്റിന് ചുറ്റിലൂടെ നടന്നാല്‍ മനസിലാക്കാവുന്നതേയുള്ളു. അര്‍ജുനന്‍ ഭരണം നന്നായി അറിയാവുന്ന നേതാവാണ്. അങ്ങനെയുള്ള ഒരാള്‍ കേരളം ഭരിക്കുമ്പോള്‍ ശിവന് തോന്നും മട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മാണം നടത്തുന്നത് സംബന്ധിച്ചുള്ള ഒരു യോഗത്തിനും മിനുട്‌സ് ഇല്ലെന്ന് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് പറഞ്ഞതോടെയാണ് സംശയങ്ങള്‍ വര്‍ധിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് സിഇഒ ഇക്കാര്യം പറഞ്ഞത്. യൂണിടെക് എന്ന കമ്പനിക്ക് നിര്‍മാണക്കരാര്‍ നല്‍കിയത് റെഡ് ക്രസന്റ് ആണെന്നും യു വി ജോസ് മറുപടിയില്‍ വ്യക്തമാക്കുന്നു. ഇവിടെയാണ് അര്‍ജുനന്റെ റോള്‍ സംശയാസ്പദമാകുന്നത്.

യു.വി ജോസ് ആരാണ്? സി പി. എമ്മിന്റെ വിശ്വസ്തനാണ് അദ്ദേഹം. നിപ്പാ സമയത്ത് കോഴിക്കോട് കളക്ടര്‍ ആയിരുന്നു അദ്ദേഹം. സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. നിപ്പയെ വറുതിയില്‍ നിര്‍ത്താന്‍ കഴിഞ്ഞത് ആരോഗ്യമന്ത്രിക്ക് പിന്നില്‍ നിന്ന കളക്ടറുടെ നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ്.

ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം വളരെ ദുര്‍ബലമാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഈ യോഗത്തിന്റെ മിനിട്‌സാണ് സൂക്ഷിച്ചിട്ടില്ലെന്ന് ലൈഫ് മിഷന്‍ സിഇഒ വിശദീകരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു യോഗം നടത്തിയാല്‍ തീര്‍ച്ചയായും അതിന് മിന്നിറ്റ്‌സ് ഉണ്ടായിരിക്കും. ഇല്ലെങ്കില്‍ യോഗം നടന്നില്ലെന്ന് വേണം കരുതാന്‍. ലൈഫ് പദ്ധതിയില്‍ ഒരു യോഗവും നടന്നിട്ടില്ലെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരു വിദേശ ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കുമ്പോള്‍ ഫയല്‍ ബന്ധപ്പെട്ട മന്ത്രി കണ്ടില്ലെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിപരം തന്നെയാണ്.

മെയ് 12നാണ് എന്‍ഫോഴ്‌സ്‌മെന്റ് ലൈഫ് മിഷന് മൂന്ന് ചോദ്യങ്ങളടങ്ങിയ നോട്ടീസ് ലൈഫ് മിഷന് നല്‍കുന്നത്. റെഡ് ക്രസന്റുമായി ഒപ്പുവച്ച കരാര്‍ എന്ത്? അതിന്റെ നിര്‍മാണക്കരാര്‍ അടക്കമുള്ള വിശദാംശങ്ങള്‍ എന്ത്? ഇതിന്റെ മിനിട്‌സ് നല്‍കാമോ എന്നാണ് ചോദിച്ചത്. ഇതാണ് ഇല്ലെന്ന് പറഞ്ഞത്.

ധാരണാപത്രത്തിന്റെ പകര്‍പ്പ് ലൈഫ് മിഷന്‍ നല്‍കിയിട്ടുണ്ട്. യൂണിടാക്കിന് കരാര്‍ നല്‍കിയത് റെഡ് ക്രസന്റ് നേരിട്ടാണ്. അതും തെറ്റാണ്. കാരണം പദ്ധതി നടപ്പിലാക്കുനത് റെഡ് ക്രസന്റായാലും യൂണിടെക് ആയാലും സര്‍ക്കാരാണ് ഗുണഭോക്താക്കള്‍. ഉടമസ്ഥന്‍ അറിയാതെ എങ്ങനെയാണ് കെട്ടിടം പണി മറ്റൊരാളെ ഏല്‍പ്പിക്കുക? വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല എന്നാണ് സിഇഒ വിശദീകരിക്കുന്നത്. എങ്കില്‍ സി.ഇ ഒ കുറ്റക്കാരനാണ്. ഒപ്പം കരാര്‍ ഒപ്പുവച്ച യോഗത്തിന്റെ മിനിട്‌സുമില്ല എന്നും ലൈഫ് മിഷന്‍ സിഇഒ എന്‍ഫോഴ്‌സ്‌മെന്റിനോട് പറയുന്നു.

സര്‍ക്കാര്‍ ഭൂമിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ സ്വപ്ന സുരേഷും ഈജിപ്ഷ്യന്‍ പൗരനുമെല്ലാം കോടിക്കണക്കിന് രൂപ കമ്മീഷന്‍ നേടാന്‍ ഇടയാക്കിയത് സര്‍ക്കാറിന്റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ഫ്‌ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടര്‍ക്കരാറുകള്‍ ഒന്നും ഒപ്പിട്ടില്ല. യൂണിടാക്കിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളില്‍ നിന്നും പണം സ്വീകരിക്കുമ്പോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളും പാലിച്ചില്ല എന്നാണ് ധാരണാപത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ശിവന്‍ അരുതാത്തതെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അര്‍ജൂനന്‍ പെടും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ വിവിധ തസ്തികകളില്‍ അവസരം  (1 minute ago)

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (11 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (2 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (4 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (7 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

Malayali Vartha Recommends