Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

ചട്ടങ്ങൾ കാറ്റിൽപറത്തി സഹപ്രവർത്തകർക്ക് പൊലീസ്​ ക്ലബിൽ വിരുന്നൊരുക്കി; വിരുന്നൊരുക്കിയ അസി. കമീഷണർക്ക് കോവിഡ്, ഉന്നത ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ ക്വാറൻന്റിൽ

21 AUGUST 2020 10:14 AM IST
മലയാളി വാര്‍ത്ത

കോവിഡ്​ വ്യാപന പശ്ചാത്തലം നിലനിൽക്കെ ചട്ടങ്ങൾ കാറ്റിൽപറത്തി സിറ്റി പൊലീസിലെ ഉന്നത ഉ​ദ്യോഗസ്​ഥൻ അമ്പതോളം സഹപ്രവർത്തകർക്ക്​ വിരുന്നൊരുക്കിയത്​ വിവാദത്തിലെത്തിയിരിക്കുകയാണ്. ഒരു അസി. കമീഷണറാണ്​ ഗൃഹപ്രവേശനത്തോടനുബന്ധിച്ച്​ ഉന്നത പൊലീസുദ്യോഗസ്​ഥർക്കായി ആഗസ്​റ്റ്​ 13ന്​ വൈകീട്ട്​ പൊലീസ്​ ക്ലബിൽ വിരുന്നൊരുക്കിയതാണ് പ്രശനങ്ങൾക്ക് വഴിയൊരുക്കിയത്​.

നഗരത്തിലെ ഒരു അസി. കമീഷണറും സിറ്റി പൊലീസ്​ മേധാവിയും ഒഴികെയുള്ള മുഴുവൻ ഉന്നത ഉദ്യോഗസ്​ഥരും വിരുന്നിൽ പങ്കെടുത്തതായാണ്​ വിവരം. ​ഇൻറലിജൻസ്​ എസ്​.പി, നടക്കാവ്​, മെഡിക്കൽ കോളജ്​ സി.ഐമാരും പല സ്​റ്റേഷൻ ഹൗസ്​ ഓഫിസർമാരും പങ്കെടുത്തു.

അടുത്തദിവസം നടത്തിയ ​ആൻറിബോഡി പരിശോധനയിൽ വിരുന്നൊരുക്കിയ അസി. കമീഷണർ പോസിറ്റിവായി. ഇതോടെയാണ്​ ഉന്നത ഉദ്യോഗസ്​ഥർ മിക്കവരും ക്വാറൻറീനിലായത്​. ചിലർ വീടുകളിൽനിന്ന്​ ജോലി ചെയ്യുന്നുണ്ട്​.

സംഭവം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടായി നൽകിയില്ലെങ്കിലും വിരുന്നിനെ പൊലീസിന്റെ 'ഔദ്യോഗിക യോഗമാക്കി' മാറ്റി മുകളിലേക്ക്​​ അറിയിച്ചിട്ടുണ്ട്​. യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്​ഥന്​ പോസിറ്റിവായതിനാൽ എല്ലാവരും ക്വാറൻറീനിലാണ്​ എന്നാണ്​ അറിയിച്ചത്​. പൊലീസുദ്യോഗസ്​ഥരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട്​ ആരോഗ്യവകുപ്പിനെ അറിയിച്ചപ്പോഴും വിരുന്നിനെ ഔദ്യോഗിക യോഗമായാണ്​ ചിത്രീകരിച്ചത്​.

ജില്ലയിലെ പൊലീസുകാർക്കിടയിൽ കോവിഡ്​ വ്യാപനത്തിന്​ ഉന്നത ഉദ്യോഗസ്​ഥർക്കുണ്ടായ പാളിച്ചയും കാരണമായെന്ന​​ ആക്ഷേപം നിലനിൽക്കെ​ ഉദ്യോഗസ്​ഥന്റെ 'വിരുന്നും' സേനയിൽ ചർച്ചയായിട്ടുണ്ട്. കോവിഡ്​ പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ ദിവസേന നിരവധി​ പേർക്കെതിരെ കേസെടുക്കുന്ന പൊലീസ്​ മറ്റുള്ളവർക്ക്​ മാതൃകയാവണമെന്നിരിക്കെ ഗുരുതര അച്ചടക്ക ലംഘനമാണുണ്ടായതെന്നാണ്​ പരാതി. പകുതി പേർക്ക്​ ജോലി -പകുതി പേർക്ക്​ വിശ്രമം, അമ്പതുകഴിഞ്ഞവർക്ക്​ ഫീൽഡ്​ ഡ്യൂട്ടി നൽകരുത്​ ഉൾപ്പെടെ ഡി.ജി.പിയുടെ ഉത്തരവുകൾ കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്​.

വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോ, റൂറൽ എസ്​.പി ഓഫിസ്​, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ, എലത്തൂർ സ്​റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്​ഥർക്കാണ്​ ഇതിനകം പോസിറ്റിവായത്​. റൂറൽ എസ്​.പി ഓഫിസിലെ ഹെഡ്​ ക്ലാർക്ക്​ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ എഫ്‌ഐആറിലെ തുടര്‍നടപടികള്‍ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു  (10 minutes ago)

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (1 hour ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (1 hour ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (2 hours ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (2 hours ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (4 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (4 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (5 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (7 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (7 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (7 hours ago)

Malayali Vartha Recommends