ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി....കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്

ഓണത്തിന് സപ്ലൈക്കോയിലൂടെ വിതരണം ചെയ്യാൻ കൊണ്ടുവന്ന ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി . കോഴിക്കോട് കൊയിലാണ്ടിയിൽ വച്ച് പാക്കിംഗ് നടത്തുകയായിരുന്ന ശർക്കര ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശർക്കര ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്
ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ കൊണ്ടുവന്ന ശർക്കരയാണ് ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. രണ്ടാഴ്ച്ച മുമ്പ് കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിലെ തിരുവങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പാക്കിംഗ് നടന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന ശർക്കര വിവിധ ബ്രാന്റുകളുടെ പേരിൽ എത്തിച്ച് ഒരൊറ്റ ബ്രാന്റ് ആക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. പാക്കറ്റിൽ ശരക്കരയുടെ നിർമ്മാണ തീയതിയോ കാലാവധിയോ രേഖപ്പെടുത്തിയിരുന്നില്ല. തൂക്കത്തിലും വലിയ വ്യത്യാസം കണ്ടെത്തി എന്ന് പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രാഥമിക റിപ്പോർട്ടിൽ മായം കലർന്നതായി കണ്ടെതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവസാന ഘട്ട സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ വൻ അഴിമതി നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ കൂടിയാണ് കിറ്റിലെ പല വസ്തുക്കളും ഭക്ഷ്യ യോഗ്യമല്ലെന്ന പരിശോധന ഫലങ്ങൾ കൂടി പുറത്തു വരുന്നത് .
ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ആരംഭിച്ചു കഴിഞ്ഞു . സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പരിശോധന സെപ്തംബര്‍ അഞ്ച് വരെയുണ്ടാവും.
പലചരക്കു കടകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ബേക്കറി എന്നിവിടങ്ങളില്‍ ഓണവിപണി ലക്ഷ്യമിട്ടു വില്‍പ്പനക്കെത്തിക്കുന്ന ശര്‍ക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകള്‍, പായസം മിക്‌സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികള്‍, പയറ്, പരിപ്പ്, അരി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകളോടൊപ്പം ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടല്ലാതെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.
https://www.facebook.com/Malayalivartha

























