മൂന്ന് വയസുകാര ന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ല ; വഴിത്തിരിവ്

ആലുവയില്‍ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങിയ ശേഷം മരണമടഞ്ഞ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കടുങ്ങല്ലൂര്‍ സ്വദേശിയായ പൃഥ്വിരാജിന്റെ മരണ കാരണം നാണയം അകത്ത് ചെന്നത് കൊണ്ടല്ല എന്ന് രാസപരിശോധനാഫലം. ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഒരു രൂപ നാണയം വിഴുങ്ങിയ കുട്ടി മരണപ്പെട്ടത്. നാണയം വിഴുങ്ങി 18 മണിക്കൂറുകള്‍ക്കുള്ളിലാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
എന്നാല്‍ മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്നും ശ്വാസതടസമാണ് കാരണമെന്നും ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിക്ക് മുമ്ബും ശ്വാസതടസം ഉണ്ടായിട്ടുള്ളതായുള്ള സംശയത്തിലേക്കും രാസ പരിശോധനാ ഫലം വിരല്‍ ചൂണ്ടുന്നു. സംഭവ ദിവസം, ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു.തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയക്കുകയായിരുന്നു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്.
പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ഇവിടെ നിന്നും ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടുവെന്നാണ് അന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ വന്നത്. ചികിത്സാപിഴവ് മൂലമാണ്പൃഥ്വിരാജ് മരിച്ചതെന്ന് അന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























