നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംശയാസ്പദമായ കണ്ട യുവാവിനെ പരിശോധിച്ചപ്പോൾ കസ്റ്റംസ് ഞെട്ടി... അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം; യുവാവ് പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 15 ലക്ഷം രൂപ വിലമതിക്കുന്ന 280 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താനായിരുന്നു ശ്രമം.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വലിയ വിവാദങ്ങള്‍ തിരികൊളുത്തിയിട്ടും സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്.
അഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ കള്ളക്കടത്ത് സജീവമാവുന്നത്.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിന് ശേഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്. കുഴമ്ബ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha
























