ഉത്ര കൊലക്കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.... കേസിലെ രണ്ടാം കുറ്റപത്രത്തില്‍ സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഉത്ര കൊലക്കേസില്‍ പ്രധാന പ്രതിയായ സൂരജിന്റെ അമ്മ രോണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അടൂരിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ഇരുവരെയും കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ഇരുവരെയും നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചതാണ്. ഇതില്‍ സൂരജാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം കുറ്റപത്രത്തില്‍ സൂരജിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരുടെ പങ്ക് കൃത്യമായി വ്യക്തമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.
https://www.facebook.com/Malayalivartha

























