ഓട്ടോറിക്ഷകള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ നാലംഗ സംഘം പിടിയില്‍

കോട്ടയം-കുമളി റോഡില്‍ കഴിഞ്ഞ ദിവസം രാത്രി വളഞാകാനത്തു നിര്‍ത്തിയിട്ടിരുന്ന 2 ഓട്ടോകള്‍ മോഷ്ടിച്ച സംഭവത്തില്‍ നാലംഗ സംഘം പിടിയില്‍. പാമ്പാടുംപാറ സ്വദേശികളായ പുളിമൂട്ടില്‍ ഷഫീക്(45), സൗമ്യ ഭവനില്‍ ഷൈജു (39), പുത്തന്‍പുരയ്ക്കല്‍ വിഷ്ണു (30), പുത്തന്‍പുരയ്ക്കല്‍ വസന്ത് (28) എന്നിവരാണ് അറസ്റ്റിലായത്.
ചേറ്റുകാവുങ്കല്‍ സന്തോഷ്, മുറിഞ്ഞപുഴ പ്ലാവ് നില്‍ക്കുന്നതില്‍ പ്രകാശ് എന്നിവരുടെ ഓട്ടോകളാണു നഷ്ടപ്പെട്ടത്. മോഷ്ടിച്ച കൊണ്ടു വന്നു സൂക്ഷിച്ചിരിക്കുന്ന 60 വാഹനങ്ങള്‍ കേസില്‍ പിടിയിലായ ഷഫീക്കിന്റെ പുരയിടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സംഘം വാഹനങ്ങളുമായി പോകുന്ന സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണു കേസില്‍ വഴിത്തിരിവായത്.എന്നാല്‍ പൊലീസ് പാമ്പാടുംപാറയില്‍ എത്തുന്നതിനു മുന്‍പ് ഇവര്‍ ഒരു ഓട്ടോ പൊളിച്ചു മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























