വാട്‌സ്ആപ്പിലൂടെ മുത്വലാഖ്.. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്..... നീതി ലഭിക്കുമെന്ന് യുവതിക്ക് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. നീതി ലഭിക്കുമെന്ന് യുവതിക്ക് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.
‘മുത്വലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ നിന്നുള്ള ഒരു മുസ്ലീം സഹോദരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ മധ്യപ്രദേശ് പോലീസിനാല്‍ ആകുന്നതെല്ലാം ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു’. ശവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.
ജൂണില്‍ ഭര്‍ത്താവ് തന്നോട് 25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അല്ലെങ്കില്‍ തന്റെ കൂടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അമ്മയുടെ വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























