പിണറായി വിജയന്‍ ശരിക്കും 'കുമ്പിടി' തന്നെ ! പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുന്ന ഒരു സര്‍ക്കാരും; വിമാനത്താവളം പിടിക്കാന്‍ കണ്‍സള്‍ട്ടന്‍സിക്കായി 55 ലക്ഷം രൂപ നല്‍കിയത് അദാനിയുടെ മകന്റെ ഭാര്യയുടെ കമ്പനിക്ക് ; കെ സുരേന്ദ്രന്‍

അദാനിക്കെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ അദാനിയുടെ ഭാര്യയ്ക്ക് പണം നല്‍കിയ പിണറായി വിജയന്‍ ശരിക്കും കുമ്പിടി തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിമാനത്താവളം പിടിക്കാന്‍ കണ്‍സള്‍ട്ടന്‍സിക്കായി 55 ലക്ഷം രൂപ നല്‍കിയത് അദാനിയുടെ മകന്റെ ഭാര്യയുടെ കമ്പനിക്കാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
അന്ന് അദാനിക്കെതിരെ സമരം ചെയ്ത സിപിഎം നേതാക്കള്‍ അദാനി എത്തിയപ്പോള്‍ പിണറായിയും കോടിയേരിയുമെല്ലാം സ്വീകരിക്കാന്‍ മല്‍സരിക്കുകയായിരുന്നു. വിമാനത്താവളം കോംപ്ലിമെന്റ്‌സാക്കാനാണ് ഈ ബഹളം മുഴുവന്‍ വെക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും മുഖ്യഗുണഭോക്താവും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.'ഇത് യുണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമുളള ഇടപാടല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുനടത്തിയ അഴിമതിയാണ്. തുടക്കം മുതലുളള നടപടികള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ സ്ഥാനമാറ്റം പോലും ഈ ഗൂഢാലോചനയുടെ ഫലമായിട്ടാണ്. കൊളളപ്പണത്തിന്റെ വലിയൊരു ശതമാനം മുഖ്യമന്ത്രിയുമായി അടുപ്പമുളളവരിലേക്കാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തത്. അന്വേഷണം നടന്നാല്‍ ഇതില്‍ മുഖ്യമന്ത്രി പ്രതിയാകും എന്നുളളതുകൊണ്ട് മാത്രമാണ്. ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ സ്വപ്‌നയും ശിവശങ്കറുമല്ല മുഖ്യമന്ത്രി തന്നെയാണ്.' സുരേന്ദ്രന്‍ ആരോപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. 20 കോടി രൂപയുടേതാണ് റെഡ് ക്രസന്റുമായുള്ള കരാര്‍. ഇതില്‍ 4.50 കോടിയോളം കമ്മീഷനായി തട്ടിപ്പുസംഘത്തിന് നല്‍കി. 3 കോടി 60 ലക്ഷം രൂപ ജിഎസ്ടിയായും അടച്ചുവെന്നാണ് പറയപ്പെടുന്നത്. എട്ടുകോടി രൂപയോളമാണ് അങ്ങനെ പോയത്.
ഏറ്റവും നൂതനമായ കെട്ടിട നിര്‍മ്മാണ രീതി അവലംബിക്കാന്‍ വേണ്ടിയാണ് എന്നാണ് തട്ടിപ്പുസംഘത്തിന് കരാര്‍ കൊടുക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ ന്യായം. എന്നാല്‍ ഏറ്റവും മോശമായ കെട്ടിടനിര്‍മ്മാണമാണ് അവിടെ നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. നേരത്തെ ഉരുള്‍പൊട്ടലും പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടായ സ്ഥലത്ത് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് നിര്‍മ്മാണം നടത്തുന്നത്.
ഈ കൊള്ള മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ളതാണ്. യൂണിടാക്കും സ്വപ്‌നയും സരിത്തും ശിവശങ്കരനും മാത്രമല്ല, പിണറായി വിജയനും നേരിട്ട് അറിഞ്ഞുകൊണ്ടുള്ള അഴിമതിയാണ്. കൊള്ളപ്പണത്തിന്റെ വലിയൊരു പങ്ക് മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ളവര്‍ക്കാണ് പോയിട്ടുള്ളത്. അതുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് നാളെ തിരുവനന്തപുരത്ത് നിരാഹാരം അനുഷ്ഠിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചില ആളുകള്‍ക്കും തട്ടിപ്പുസംഘമായി ബന്ധമുണ്ടെന്നുളള ഇഡിയുടെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ വന്ന് 36 മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അതേ കുറിച്ച് വിശദീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയല്ല ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഗുണഭോക്താവല്ലെങ്കില്‍ അന്വേഷണത്തെ നേരിടാന്‍ അദ്ദേഹം തയ്യാറാകണം. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. പലതവണ മുഖ്യമന്ത്രിയെ സ്വപ്‌ന സന്ദര്‍ശിച്ചിട്ടുണ്ട്. എന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























