യു വി ജോസിനെയും, സർക്കാരിനെയും മറഞ്ഞിരിക്കുന്നവരെയും തൂക്കിയെടുക്കും... ; ശിവശങ്കറിനെ ഉടൻ അറസ്റ്റു ചെയ്യില്ല

എം ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെയും ലോക്കറിൽ കണ്ട ഒരു കോടി രൂപ കമ്മീഷനാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു കഴിഞ്ഞു. ഒരു സർക്കാർ ഇടപാടിൽ ശിവശങ്കറും അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്ന സുരേഷും ആ കമ്മീഷൻ കൈപ്പറ്റിയതായി കണ്ടെത്തുകയും ചെയ്തു. ശിവശങ്കറിന് ഒരു ഐഎഎസ് പദവി ഉള്ളതുകൊണ്ട് വിഷയത്തിൽ വിജിലൻസ് ഒരു കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്തായാലും സർക്കാർ ഇപ്പോൾ ആ തലത്തിലേക്ക് കടക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ പ്രൊജക്ടിൽ കേരള സർക്കാരിന് അംഗീകാരമുണ്ടോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യുവി ജോസ് എന്ന ഐഎഎസ് ഓഫീസറാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലക്കാരൻ. അതുകൊണ്ടുതന്നെ ശിവശങ്കറും യുവി ജോസും ഉൾപ്പെടെയുള്ള ഐഎഎസുകാർക്ക് അതിനകത്ത് ഒരു കമീഷൻ കൊടുക്കാൻ പറ്റുമോ? ഗവൺമെന്റിന്റെ പണമോ അല്ലെങ്കിൽ വിദേശത്തുനിന്നും ഗവൺമെന്റിലേക്ക് വന്ന പണം, ഇന്റർനാഷണൽ കോൺട്രാക്ട് അനുസരിച്ചാണെങ്കിലും ശരി അത് ഗവൺമെന്റിന്റെ പ്രൊജക്റ്റ് തന്നെയാണ്. ഗവൺമെൻറ്റ് തന്നെയായിരിക്കണം അതിന്റെ മേൽനോട്ടക്കാരൻ. കേരളാ ഗവൺമെന്റ് അറിയാതെ ഒന്നും ഇവിടെ ചലിക്കാൻ പാറ്റില്ല. ലൈഫ് മിഷൻ പ്രൊജക്റ്റ് തന്നെ ഗവൺമെന്റിന്റെയാണ്. സർക്കാർ ജീവനക്കാർ തന്നെ ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. അതുകൊണ്ട് ഇത് ഗവൺമെന്റ് അറിയാത്ത ഒരു പ്രൊജക്റ്റ് ആണെന്ന് പറഞ്ഞ് രക്ഷപെടാൻ ഒരു ഗവൺമെന്റിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും പറ്റില്ല. അവരുടെ ഏര്യയിൽ ഇത്രയും വലിയ പ്രൊജക്റ്റ് നടക്കുമ്പോൾ അതിന്റെ പ്ലാൻ, സാങ്ക്ഷൻ തുടങ്ങിയ കാര്യങ്ങൾ പ്രസക്തമാണ്. അതുകൊണ്ടുതന്നെ ഇവിടെ നിശബ്ദത പാലിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും തദ്ദേശവകുപ്പ് സെക്രട്ടറി ഇതിനു മറുപടി നൽകേണ്ടി വരും. കാരണം ഇത്രയും വലിയ പ്രോജെക്ടിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.
ഈ പ്രോജെക്ടിൽ മാത്രമല്ല മറ്റു പല പ്രോജെക്ടിലേക്കും ഫണ്ട് ഒഴുകിയതായാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പങ്കുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ലോക്കറിൽ ഒരു കോടി രൂപ കണ്ടെത്തി. അതുപോലെതന്നെ തിരുവനന്തപുരത്ത് നിരവധി ലോക്കറുകൾ കണ്ടെത്തിയതായാണ് വിവരം. അതിനാൽ അന്വേഷണം കുറച്ചുനാൾ കൂടി മുന്നോട്ട് പോയ്കൊണ്ടേ ഇരിക്കും. അതുകഴിഞ്ഞു മാത്രമേ ശിവശങ്കർ അടക്കമുള്ള സീനിയർ ഉദ്യോഗസ്ഥന്മാരുടെ അറസ്റ്റിലേക്ക് കടക്കുകയുള്ളു. ശിവശങ്കറിനെ ഉടൻ അറസ്റുചെയ്യില്ല. വിഷയത്തിൽ അദ്ദേഹത്തിനുള്ള പങ്ക് എത്രത്തോളമുണ്ടെന്നു കണ്ടെത്തിയതിനു ശേഷം മാത്രമേ അറസ്റ്റിലേക്ക് കാര്യങ്ങൾ കടക്കുകയുള്ളു.
https://www.facebook.com/Malayalivartha

























