മത്തായിയുടെ കൊലപാതകം; ആരും പറയാത്ത സത്യങ്ങൾ..... മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ കുരുക്ക് മുറുകുന്നു

പത്തനംതിട്ടയിലെ ഏഴു പോലീസ് ഉദ്യോഗസ്ഥർക്കെതിരെയായി സിബിഐ കേസ് ഏറ്റെടുത്തു. കുടപ്പന സീതത്തോടിനടുത്ത് ഫോറെസ്റ്റ് ഓഫീസിനോട് ചേർന്നുള്ള വസതിയിൽ നിന്നും ഫാം ഉടമ മത്തായിയെ പോലീസ് ഉദ്യോഗസ്ഥർ വിളിച്ചുകൊണ്ടുപോയത് വൈകിട്ടോടുകൂടിയാണ്. ഫോറസ്റ്റ് വിഭാഗം കാട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലെ സിംകാർഡ് മത്തായി എടുത്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാർ ഇദ്ദേഹത്തെ വീട്ടിൽ നിന്നും നാലരയോടെ വിളിച്ചുകൊണ്ടുപോയത്. അദ്ദേഹത്തെ അവിടെനിന്നും പറഞ്ഞു വിട്ടു എന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഓടി രക്ഷപ്പെട്ടതായും പറയപ്പെടുന്നു. ആ ഓട്ടത്തിനിടക്ക് കിണറ്റിൽ വന്നു വീണു എന്നും അതല്ല അദ്ദേഹം മരിച്ചതിനെ തുടർന്ന് കിണറ്റിൽ കൊണ്ടിട്ടതാണെന്നും ആരോപണം ഉയരുന്നു.
എന്നാൽ ആസ്ബറ്റോസ് മൂടിയ കിണറാണത് അതുകൊണ്ടുതന്നെ ഷീറ്റുപൊട്ടിയാണ് അദ്ദേഹം കിണറ്റിനകത്തേക്ക് വീണത് എന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക് മനസിലായി. എന്നാൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ കയ്യിൽ കയർ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ ഉദ്യോഗസ്ഥർ രക്ഷപെടുത്തിയില്ല എന്നും ആരോപണമുയരുന്നു. ഒരാൾ കിണറിൽ വീണിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് മത്തായിയുടെ ഭാര്യയും വക്കീൽ ജോണിയും പരിസര വാസികളും പറയുന്നത്.
പരിസരത്ത് സഹായം ചോദിച്ചാൽ ചെയ്തു നൽകാൻ പ്രാബ്ദരായ പരിസര വാസികൾ ഉണ്ടായിരുന്നിട്ടും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ആ വഴിക്ക് സ്‌കൂളിൽ പോയിരുന്ന കുട്ടികളെ വിളിച്ചാണ് സഹായം അഭ്യർത്ഥിച്ചത്. ഒരാളോ മൃഗമോ കിണറ്റിൽ വീണാൽ രക്ഷിക്കേണ്ടതെന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക് അറിയാം. എന്നാൽ ഒരു മനുഷ്യൻ കിണറ്റിൽ വീണിട്ടും അവർക്ക് രക്ഷപെടുത്താൻ സാധിച്ചില്ല. എന്നാൽ മത്തായി കസ്റ്റഡിയിൽ മരിച്ചതെന്ന് ആരോപണം ശക്തമാണ്.
മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ കുരുക്ക് മുറുകുകയാണ്. ഇന്ത്യൻ ശിക്ഷ നിയമം 304, 364 എ എന്നിവയാണ് വനപാലകർക്കെതിരെ ചുമത്തുന്ന പ്രധാന വകുപ്പുകൾ. മത്തായിയെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ 75000 രൂപ നൽകിയാൽ കേസ് ഒഴിവാക്കാമെന്ന് പറഞ്ഞതായി ഭാര്യ ഷീബ മൊഴി നൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് 364 എ പ്രകാരം തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ടെന്ന വകുപ്പ് നിലനിൽക്കുക.
കഴിഞ്ഞ മാസം 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി.
https://www.facebook.com/Malayalivartha

























