ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം പഞ്ചസാര; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കും

ഓണക്കിറ്റില്‍ പലയിടത്തും ശര്‍ക്കരക്ക് പകരം പഞ്ചസാര നല്‍കും. സ്പ്ലൈക്കോയുടെ വിധ ഡിപ്പോകളില്‍ വിതരണത്തിന് കൊണ്ടുവന്ന ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മൂന്നര ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും എംഡി നിര്‍ദ്ദേശം നല്‍കി.ശര്‍ക്കരയ്ക്കുപകരം കിറ്റില്‍ അരക്കിലോ പഞ്ചസാര അധികം ഉള്‍പ്പെടുത്തും...
l
സപ്ലൈകോ ഓണക്കിറ്റിലൂടെ വിതരണം ചെയ്യുന്ന ശര്‍ക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും കുറവുണ്ടെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു. വിവിധ സപ്ലൈക്കോ ഡിപ്പോകളില്‍ നിനിന് ശേഖരിച്ച ശര്‍ക്കര സാംപിളുകള്‍ എന്‍എബിഎല്‍ അംഗീരമുള്ള ലാബുകളില്‍ പരിശോധനക്കയച്ചിരുന്നു.
പരാതികള്‍ ഉയര്‍ന്ന 36 ഇടത്തെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ അഞ്ചിടത്തെ ഫലം വന്നതില്‍ മൂന്നെണ്ണവും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. മാത്രമല്ല മിക്ക പായ്ക്കറ്റുകളിലും തൂക്കത്തിലും കുറവുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
https://www.facebook.com/Malayalivartha

























