എല്ലാവരും ഇനി നിരീക്ഷണത്തില്‍ പോകണ്ട; സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയാതായി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയാതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗികളുമായി സമ്ബര്‍ക്കത്തില്‍ ഏര്പ്പെട്ടവര്ക്കുളള ക്വാറന്റീന് സംബന്ധിച്ച നിർദ്ദേശങ്ങളിലാണ് മാറ്റം വരുത്തിയത്. രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയിലുളളവര്‍ മാത്രം ഇനി മുതല്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ പോയാല്‍ മതി.
സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ലോ റിസ്ക് വിഭാഗക്കാര്‍ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ സെക്കന്‍ഡറി കോണ്ടാക്ടില് വന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. എന്നാല്‍ സമ്ബര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും കര്‍ശനമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവര്‍ക്കുളള 28 ദിവസത്തെ ക്വാറന്റീനും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവര്‍ 14 ദിവസം മാത്രം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി എന്നും നിർദ്ദേശത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha

























