തിരുവനന്തപുരം തുമ്പ വലിയ വേളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ് വയോധിക മരിച്ചു, രണ്ടു പേര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു, പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചു

തിരുവനന്തപുരം തുമ്പ വലിയ വേളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കുഴഞ്ഞു വീണ് വയോധിക മരിച്ചു ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. രണ്ടു പേര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് . തൈവിളാകത്ത് വീട്ടില്‍ മേരി (85) ആണ് മരിച്ചത്. ഇവര്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സംഘര്‍ത്തില്‍ ഉള്‍പ്പെട്ടവര്‍ പലരും ബന്ധുക്കളായതിനാല്‍ പിടിച്ചു മാറ്റാന്‍ എത്തിയ മേരി ബഹളത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























