കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല... കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം, ഇനി മുതല്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം 14 ദിവസത്തെ ക്വാറന്റീനില്‍ പോയാല്‍ മതി

കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനിമുതല്‍ ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ല... കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം, ഇനി മുതല്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം 14 ദിവസത്തെ ക്വാറന്റീനില്‍ പോയാല്‍ മതി. സംസ്ഥാനത്തെ പുതുക്കിയ ക്വാറന്റീന്‍ മാര്‍ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം ഹൈ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കം ഉള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ മാര്‍ഗരേഖയില്‍ ലോ റിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവര്‍ക്ക് റൂം ക്വാറിന്റീനില്ല. ഇനി മുതല്‍ രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം 14 ദിവസത്തെ ക്വാറന്റീനില്‍ പോയാല്‍ മതി. സെക്കന്‍ഡറി കോണ്ടാക്റ്റ് അടക്കമുളള മറ്റ് ലോ റിസ്‌ക് വിഭാഗക്കാര്‍ അടുത്ത 14 ദിവസത്തേക്ക് ആള്‍ക്കൂട്ടം, പൊതുപരിപാടികള്‍, യാത്രകള്‍ എന്നിവ ഒഴിവാക്കിയാല്‍ മതി. മുഴുവന്‍ സമയവും റൂം ക്വാറന്റീന്‍ എന്ന വ്യവസ്ഥയാണ് ഇവര്‍ക്ക് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം ഇവര്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രമേ വീടുകളില്‍ അടക്കം ഇടപെടാവൂ.
ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവര്‍, ക്വാറന്റീനില്‍ പോകേണ്ടവര്‍
കൊവിഡ് സ്ഥിരീകരിച്ച ആളുമായി ഒരു മീറ്ററിനുളളില്‍ 15 മിനിറ്റ് ചെലവഴിച്ചവര്‍, ശാരീരിക സമ്ബര്‍ക്കം ഉണ്ടായിരുന്നവര്‍, ഒരു വീട്ടില്‍ കഴിഞ്ഞിരുന്നവര്‍, വാഹനത്തില്‍ ഒരു മീറ്ററിനുളളില്‍ ഇരുന്നവര്‍, സുരക്ഷയില്ലാതെ വസ്തുക്കള്‍ പരസ്പരം പങ്കിട്ടവര്‍
കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ കൊവിഡ് ഭേദമായാലും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമായിരുന്നു. ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളിലും യാത്രകളിലും ഒരാഴ്ചത്തേക്ക് പങ്കെടുക്കരുതെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.
കേരളത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കെല്ലാം 28 ദിവസത്തെ റൂം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നതും പിന്‍വലിച്ചിട്ടുണ്ട്. ഓണാവധി അടക്കം ആഘോഷിക്കാന്‍ കേരളത്തിന് പുറത്ത് നിന്ന് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാകും.ബിസിനസ് അടക്കമുളള ആവശ്യങ്ങള്‍ക്കായി പ്രത്യേക പാസുമായി ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. അതേസമയം ഇവര്‍ ഏഴ് ദിവസത്തിനകം മടങ്ങണം. ബന്ധുവീടുകള്‍ അടക്കം സന്ദര്‍ശിക്കുന്നത് ഓണക്കാലത്ത് ഒഴിവാക്കക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























