സ്വപ്നയുടെ ആശാന്‍മാരുടെ മുട്ടിടിക്കുന്നു... നയതന്ത്ര പരിരക്ഷയിലൂടെ രക്ഷപ്പെടാന്‍ സ്വപ്ന പറഞ്ഞ ആശാന്‍മാരെ എല്ലാവരേയും പൊക്കാനുറച്ച് എന്‍ഐഎ; രാജ്യത്തിന്റെ പരമാധികാരം ഉപയോഗിച്ച് നിര്‍ണായക ഇടപെടലുകള്‍ നടത്തി എന്‍ഐഎ; ദുബായിലെ മാളത്തിലൊളിച്ച ആശാന്‍മാരെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷും കൂട്ടരും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ആദ്യം മുതലേ ശ്രമിച്ചത്. അതിനായി യുഎഇ കോണ്‍സിലേറ്റിനെപ്പോലും സംശയ നിഴലിലാക്കി. അന്വേഷണം വഴിതെറ്റിക്കാനുള്ള സ്വപ്നയുടെ തന്ത്രമായാണ് ഇതിനെ അന്വേഷണ സംഘം കണ്ടത്. എന്നാല്‍ അറ്റാഷേയ്ക്ക് കമ്മീഷന്‍ നല്‍കിയതായുള്ള സ്വപ്നയുടെ വെളിപ്പെടുത്തലും കോണ്‍സുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരന്‍ കോടികള്‍ അടിച്ച് മാറ്റി രാജ്യം വിട്ടതും നിര്‍ണായകമായി. ഇതോടെ കേസിലെ അന്തര്‍ദേശീയ ബന്ധവും എന്തിന് തീവ്രവാദ ബന്ധം പോലും സംശയിച്ചു. മാത്രമല്ല സ്വര്‍ണക്കടത്തില്‍ പ്രധാന റോള്‍ വഹിച്ച പലരും ദുബായിലാണ്. ഇതോടെയാണ് അറബികളുടെ മാളത്തിലൊളിച്ച സ്വപ്നയുടെ ആശാന്‍മാരെ പൊക്കാന്‍ എന്‍ഐഎ ശ്രമിച്ചത്.
മറ്റൊരു രാജ്യത്ത് പോയി ഒരാളെ പൊക്കുക എന്ന് വച്ചാല്‍ വച്ചാല്‍ ചെറിയ കാര്യമല്ല. കേസിനെ നിരീക്ഷിക്കുന്ന രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതിന്റെ സാധ്യതകള്‍ ആരാഞ്ഞു. യുഎഇയുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. അതിനാല്‍ തന്നെ അവരെ ചോദ്യം ചെയ്യാനായി യുഎഇ സര്‍ക്കാരിനോട് ഔദ്യോഗികമായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡോവല്‍ യുഎഇ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. അവരാകട്ടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണം ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ ഉന്നത സ്വാധീനമുള്ള വ്യക്തികളെയും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടിവരുമെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. വിദേശത്തുള്ള 4 പ്രതികളെ യുഎഇ നേരിട്ട് ഇന്ത്യയ്ക്കു കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഇന്റര്‍പോള്‍ വഴി നീങ്ങാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ്, 10 ാം പ്രതി റബിന്‍സ് ഹമീദ്, 15 ാം പ്രതി സിദ്ദിഖുള്‍ അക്ബര്‍, 20 ാം പ്രതി അഹമ്മദ്കുട്ടി എന്നിവര്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുമെന്നാണ് അന്വേഷണ സംഘം എന്‍ഐഎ കോടതിയെ അറിയിച്ചത്. കേസില്‍ അവസാനം അറസ്റ്റ് ചെയ്ത മുഹമ്മദ് അന്‍വര്‍, ഹംജദ് അലി, ടി.എം സംജു, ഹംസത് അബ്ദു സലാം എന്നിവരുടെ പുതിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം ബോധിപ്പിച്ചത്.
കേസില്‍ ഇതുവരെ അറസ്റ്റിലായ 16 പ്രതികളുടെ പക്കല്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിക്കേണ്ടതു സംഭവത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ നിര്‍ണായകമാണ്. ഇതിലുണ്ടാകുന്ന കാലതാമസം അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ടെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുഎപിഎ നിലനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.കേസിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തിനു പിന്നിലെ ദേശവിരുദ്ധ സ്വഭാവം കണ്ടെത്താനുള്ള അന്വേഷണം സ്വദേശത്തും വിദേശത്തും പുരോഗമിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു.
അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഇടപാടില്‍ യൂണിടാക് നല്‍കിയ 4.25 കോടി രൂപ കമ്മിഷനല്ല കോഴയാണെന്നാണ് ഇഡിയും കണ്ടെത്തിയിട്ടുണ്ട്. അതും ചെന്നെത്തുന്നത് ദുബായിലേക്ക് തന്നെയാണ്.
അജിത് ഡോവലിന്റെ നിര്‍ണായക നീക്കങ്ങളിലൂടെ യുഎഇ പൊലീസിന്റെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലും തെളിവു ശേഖരണവും ദുബായില്‍ നടക്കുന്നുണ്ട്. വര്‍ഷങ്ങളായി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പിടികിട്ടാപ്പുള്ളികളുടെ സാന്നിധ്യം സ്വര്‍ണക്കടത്തിന് പിന്നില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ക്രിമിനലുകളുടെ സിന്‍ഡിക്കറ്റ് തന്നെ വിദേശത്ത് പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെയെല്ലാം പൊളിച്ചടുക്കാനാണ് അജിത് ഡോവല്‍ നേരിട്ട് കളത്തിലിറങ്ങിയത്.
"
https://www.facebook.com/Malayalivartha

























