Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായപൂര്‍ത്തി പതിനെട്ടാം വയസില്‍, പക്ഷേ കേരളത്തില്‍ മധുരപതിനാറിനു തന്നെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക്‌ വിവാഹിതരാവാം, മറ്റൊരു സര്‍ക്കാര്‍ ഉത്തരവ്‌

22 JUNE 2013 12:39 AM IST
മലയാളി വാര്‍ത്ത.
അടുത്തിടെ ഡല്‍ഹി പെണ്‍കുട്ടിയുടെ പ്രശ്‌നം കത്തിജ്വലിച്ചപ്പോള്‍ പ്രായപൂര്‍ത്തി പ്രശ്‌നവും ഉയര്‍ന്നു വന്നു. ഇതിനിടയ്‌ക്ക്‌ 16 വയസ്‌ പ്രായപൂര്‍ത്തിയാക്കാമെന്നൊരു അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കൗമാരക്കാലത്തില്‍ കുട്ടികളെ പ്രായപൂര്‍ത്തിയായി പരിഗണിച്ചാലുണ്ടാകുന്ന ആപത്ത്‌ പെട്ടന്ന്‌ എല്ലാവരും തിരിച്ചറിഞ്ഞു. വിദ്യാഭ്യാസ കാലത്ത്‌ ഉണ്ടാകുന്ന ഒളിച്ചോട്ടങ്ങള്‍ നിയമപരം കൂടിയാക്കിയാലോ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള ആവേശം പല കുട്ടികളുടേയും ജീവിതം തന്നെ തകര്‍ത്തു കളയും. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്താണ്‌ പ്രായപൂര്‍ത്തി 18 വയസില്‍ കുറയ്‌ക്കാത്തത്‌.
എന്നാല്‍ കേരളത്തില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം 16 വയസില്‍ നടത്തിക്കൊടുക്കാമെന്നാണ്‌ പുതിയ സര്‍ക്കാര്‍ ഉത്തരവ്‌. മുസ്ലിം വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സ്‌ത്രീയുടെ പ്രായം 16 വയസിന്‌ മുകളിലാണെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്‌ട്രാര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ സര്‍ക്കാര്. ഇത്തരം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ നല്‍കണമെന്ന്‌ തദ്ദേശസ്വയം ഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ്‌ വര്‍ഗീസാണ്‌ ഉത്തരവിറക്കിയത്‌. ഇത്‌ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് 2013 ഏപ്രില്‍ ആറിന് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള തദ്ദേശസ്വയംഭരണ ഇന്‍സ്റ്റിട്യൂട്ടിന് (കില) നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ പതിനെട്ട്‌ വയസിന്‌ താഴെയുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തു നല്‍കാന്‍ വിസമ്മതിച്ചു. ഇതിനാലാണ്‌ ബുധനാഴ്‌ച സര്‍ക്കാര്‍ പ്രത്യേക ഉത്തരവ്‌ നല്‍കിയത്.  1957ലെ മുസ്‌ലിം വിവാഹനിയമത്തില്‍ വിവാഹസമയം പുരുഷന്മാര്‍ക്ക് 21 വയസും സ്ത്രീകള്‍ക്ക് 18 വയസും തികഞ്ഞിരിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മാത്രമല്ല, 2006ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം 21 വയസ് തികയാത്ത പുരുഷനും 18 വയസ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം അസാധുവാണെന്ന് പറഞ്ഞിട്ടില്ലെന്നതും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തിന് കരുത്ത് പകരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ വന്‍ വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഈ നിയമം സാമൂഹ്യ വിരുദ്ധ പ്രവണതകള്‍ക്ക്‌ വഴിവെക്കുമെന്ന്‌ അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ആരോപിച്ചു. മഹിളാ കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തെത്തി. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലും ഇത്‌ വന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്‌.  കേരളത്തിലെ മുസ്ലീം ജനത വിദ്യാഭ്യാസ കാര്യത്തിലൊന്നും ഒട്ടും പുറകിലല്ല. പിന്നെന്തിനാണ്‌ ഇത്രയും ചെറിയ പ്രായത്തില്‍ വിവാഹം നടത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുക്കുന്നത്‌ എന്നാണ്‌ അത്ഭുതം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends