കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍... ജില്ലയില്‍ 395 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ജില്ലയില്‍ 395 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 13 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2818 ആവുകയും ചെയ്തു. 240 പേര്‍ പുതുതായി രോഗമുക്തി നേടി.
കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള 24 അംഗ ഉദ്യോഗസ്ഥ സംഘം രോഗമുക്തി നേടി ആശുപത്രി വിട്ടത് ജില്ലക്ക് ആശ്വാസം പകരുന്നു.
"
https://www.facebook.com/Malayalivartha

























