എലിപ്പനി ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു... കോവിഡ് വാര്‍ഡുകളില്‍ മറ്റും ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച് മെഡിസിന്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു

എലിപ്പനി ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ശുചീകരണ ജീവനക്കാരിയാണ്. കോവിഡ് വാര്‍ഡുകളില്‍ മറ്റും ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച് മെഡിസിന്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. കോവിഡ് പരിശോധനയില്‍ നെഗറ്റീവായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് പനി ബാധിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിച്ച് ശനിയാഴ്ച 11 മണിയോടെ മരിച്ചു. നിപ കാലത്ത് ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരിയായതിനാല്‍ രണ്ടുവര്‍ഷമായി ജോലിയില്‍ തുടര്‍ന്നുവരികയാണ്.
"
https://www.facebook.com/Malayalivartha

























