കോവിഡ് കാലത്തെ ഓണ്‍ലൈന്‍ കല്യാണം....മലപ്പുറത്തുകാരനായ വരനും സൗദിയിലെ വധുവും പുതുജീവിതത്തിലേക്ക്

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ കല്യാണം....മലപ്പുറത്തുകാരനായ വരനും സൗദിയിലെ വധുവും പുതുജീവിതത്തിലേക്ക്. ലൈവായി കല്ല്യാണം കൂടാന്‍ 11 രാജ്യങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും . കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കല്ല്യാണങ്ങള്‍ വ്യത്യസ്തമാവുന്നു.
മലപ്പുറംകാരനായ വരനും സൗദിയില്‍ നിന്നുള്ള വധുവും ഇന്നലെയാണ് ഓണ്‍ലൈന്‍ വിവാഹചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്. ഇതിന് സാക്ഷ്യം വഹിച്ചത് 11 രാജ്യങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും. വരന്‍ മുഹമ്മദ് നിയാസും അടുത്ത ബന്ധുക്കളും മലപ്പുറം എടക്കരയിലുള്ള വീട്ടില്‍. വധു സംഹ അര്‍ഷദും കുടുംബവും സൗദി അറേബ്യയിലെ ജുബൈലിലുള്ള ഫ്ളാറ്റിലും. വിവാഹ കാര്‍മികത്വം വഹിച്ചത് കോട്ടക്കലില്‍ നിന്നും.
അമേരിക്ക, കാനഡ, ജര്‍മ്മനി, യുകെ, ആസ്ട്രേലിയ, യുഎഇ, കുവൈത്ത്, ആഫ്രിക്ക, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തത്. മെയ് 29ന് നിശ്ചയിച്ച വിവാഹം കൊറോണമൂലം മാറ്റിവച്ചു. എന്നാല്‍, കോവിഡ് വ്യാപനവും യാത്രാ നിയന്ത്രണവും വന്നപ്പോള്‍ വിവാഹം ഓണ്‍ലൈന്‍ ആയി നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























