Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ജലീല്‍ രാജിവച്ചാല്‍ പിന്നെ മുഖ്യനിലേക്ക്... സ്വര്‍ണ്ണക്കടത്തില്‍ നിന്നും ഊരാന്‍ വിമാനത്താവളവും വിറ്റെന്ന്... ഇനി വില്‍ക്കാനുള്ളത്...

23 AUGUST 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

സ്വര്‍ണ്ണ ക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയനിലോ മന്ത്രി കെ. റ്റി. ജലീലിലോ എത്താതെ ശിവശങ്കരനില്‍ ഒതുക്കാന്‍ ഡല്‍ഹി ആസ്ഥാനമായി ശ്രമങ്ങള്‍ ആരംഭിച്ചു.

ബി ജെ പിയുടെ സമുന്നത നേതാവിന്റെ ഡല്‍ഹി ഇടപെടലാണ് ഇതിന് വഴി വച്ചതെന്ന് സൂചനയുണ്ട്. എന്നാല്‍ ബിജെപി കേരള നേത്യത്വം സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ശന നടപടി വേണവെന്ന് പ്രധാനമന്ത്രിയോടും ബിജെ പി ദേശീയ അധ്യക്ഷനോടും ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമുന്നത നേതാവിന്റെ ശ്രമങ്ങള്‍ വിജയിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമാണ്.

കരണ്‍ അദാനിയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും കേരള സര്‍ക്കാര്‍ വിമാനത്താവളം സ്വകാര്യവത്കരണത്തിന്റെ നിയമോപദേശം വാങ്ങിയത് അദാനിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കരണ്‍ അദാനിയുടെ കമ്പനിയാണെന്ന് അറിയാതെയല്ല കേരള സര്‍ക്കാര്‍ അവരില്‍ നിന്ന് നിയമ ഉപദേശം വാങ്ങിയത്. അതായത് അദാനിക്ക് തന്നെ വിമാനത്താവളം നല്‍കുക എന്ന ലക്ഷ്യമാണ് കേരള സര്‍ക്കാരിന് ഉണ്ടായിരുന്നതെന്ന് ചുരുക്കം.

കരണ്‍ അദാനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹം ബി ജെ പിയുടെ വിശ്വസ്തനാണ്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിനെതിരായ ക്രിമിനല്‍ കേസ് കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് ഒതുക്കിയത് കരണ്‍ അദാനി വഴിയാണ്. അദ്ദേഹവും വിമാനത്താവളം അദാനിത് നല്‍കിയതിനെ അനുകൂലിക്കുന്നു.

അദാനിയുടെ ഭാര്യയുടെ കമ്പനി കേരള സര്‍ക്കാരിന്റെ നിയമ കണ്‍സള്‍ട്ടന്റല്ല.വിമാനതാവളം കേസിന് വേണ്ടി മാത്രം കേരള സര്‍ക്കാര്‍ അവരെ സമീപിക്കുകയായിരുന്നു.അതും ഇക്കാര്യത്തില്‍ ദുരൂഹമാണ്.

വിമാനത്താവളം അദാനിക്ക് നല്‍കിയാല്‍ സ്വര്‍ണ്ണക്കടത്ത് അദാനി തന്നെ ഒതുക്കുമെന്ന് കേരള സര്‍ക്കാര്‍ കരുതുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനകം ആരോപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ അനുഭവം ഉദാഹരണം.

എന്നിട്ടും തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടര്‍ വിളിച്ചത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും സഹായം തേടിയാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി രംഗത്തെത്തി. വിമാനത്താവളത്തില്‍ എത്തുന്ന ഒരു യാത്രക്കാരന് 135 രൂപ എന്ന നിരക്കാണ് നടത്തിപ്പിനുള്ള കരാര്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 168 രൂപ വാഗ്ദാനം ചെയ്ത അദാനിക്ക് കരാര്‍ കിട്ടി. കേരള സര്‍ക്കാര്‍ ക്വാട്ട് ചെയ്യുന്നത് 135 രൂപയാണെന്ന് അദാനി നേരത്തെ മനസ്സിലാക്കിയെന്ന് വ്യക്തം.

ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയാണ് 135 രൂപ എന്ന തുക നിശ്ചയിച്ചതെന്ന് കെഎസ്‌ഐഡിസി വിശദീകരിക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ഉന്നതര്‍ക്കെല്ലാം ഇക്കാര്യം നേരത്തെ വ്യക്തമായിരുന്നു.

വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടര്‍ വിവരങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുക്കാനായി വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് .കെപിഎംജിയും പിന്നെ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും. ആദ്യത്തെ കമ്പനിയാണ് പ്രളയത്തില്‍ വിവാദമായത്.

നിയമസ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും ടെണ്ടര്‍ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സര്‍ക്കാറിനെ കുരുക്കുന്നത്.. സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സിറില്‍ ഷ്രോഫിന്റെ മകള്‍ പരീധി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യയാണ്. പരിധിക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്ന് ലിംഗ്ഡിന്‍ പ്രൊഫൈല്‍ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്ക് കെഎസ്‌ഐഡിസി ടെണ്ടറില്‍ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു. 168 നിര്‍ദ്ദേശിച്ച അദാനിക്ക് ടെണ്ടര്‍ കിട്ടി.

ഒന്നാമെതെത്തിയ കമ്പനിയും കെഎസ്‌ഐഡിസി തുകയും തമ്മില്‍ പത്ത് ശതമാനത്തിന്റെ വ്യത്യാസമേ ഉള്ളൂ എങ്കില്‍ റൈറ്റ് ഓഫ് റഫ്യൂസല്‍ പ്രകാരം കെഎസ്‌ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാന്‍ കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാല്‍ അതിനും മുകളിലാണ് അദാനി നിര്‍ദ്ദേശിച്ച തുക എന്നത് കൊണ്ടാണ് കെഎസ്‌ഐഡിസിക്ക് കരാര്‍ കിട്ടാതിരുന്നത്. ടെണ്ടര്‍ തുക നിശ്ചയിക്കുന്നതില്‍ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും സഹായം തേടിയത് രാഷ്ട്രീയവിവാദമവുമായി

വിമാനത്താവളനടത്തിപ്പില്‍ നിയമ-രാഷ്ട്രീയപ്പോര് കടുപ്പിക്കുന്ന സര്‍ക്കാറിന് അദാനിബന്ധമുള്ള സ്ഥാപനവുമായുള്ള സഹകരണമടക്കം ഇനി വിശദീകരിക്കേണ്ടിവരും. അതേസമയം തിരുവനന്തപുരം വിമാനത്താവള ടെണ്ടറില്‍ അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ സഹായം തേടിയത് തെളിഞ്ഞ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ സര്‍ക്കാറുമായി ഇനി പ്രതിപക്ഷം സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് നേതൃത്വം എത്തിയതായാണ് സൂചന.

വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് നേരത്തെ മുതല്‍ യുഡിഎഫ് നിലപാട് സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സമാന നിലപാടുള്ള സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. എന്നാല്‍ അദാനിയുമായി ലേലം അട്ടിമറിക്കാന്‍ ഒത്തു കളിച്ചെന്ന ആരോപണം വന്നതോടെ ഈ തീരുമാനത്തില്‍ നിന്നും യുഡിഎഫ് പിന്നോട്ട് പോകുകയാണ്. ടെണ്ടര്‍ മന:പ്പൂര്‍വ്വം തോല്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് വ്യക്തമായതായി കെഎസ് ശബരിനാഥന്‍ എംഎല്‍എ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്തസമരവും സര്‍വ്വകക്ഷിയോഗവുമെല്ലാം പ്രഹസനമാണെന്നും ശബരിനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (11 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (20 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (32 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (39 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

Malayali Vartha Recommends