കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങള്‍കൂടി കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങള്‍കൂടി കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് (14), കാഞ്ഞിരംകുളം പഞ്ചായത്തിലെ ചീനിവിള (06), തിരുവനന്തപുരം കോര്‍പ്പറേഷന്‍ കരമന വാര്‍ഡിലെ(45) തെലുഗു ചെട്ടി ലൈന്‍ , മണക്കാട് വാര്‍ഡിലെ (72) മണക്കാട് മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളെയാണു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.ഈ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകളൊന്നും ബാധകമായിരിക്കില്ല.
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകള്‍ നടത്താന്‍ പാടില്ല. ഈ പ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രണവിധേമായതിനെത്തുടര്‍ന്നു അഴൂര്‍ പഞ്ചായത്തിലെ കോലിച്ചിറ (05), അഴൂര്‍ എല്‍ പി എസ് (06), മണമ്ബൂര്‍ പഞ്ചായത്തിലെ കണ്ണാരിക്കര (09), പൂവത്തുമൂല (12), വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണം (20), വെമ്ബായം പഞ്ചായത്തിലെ കുറ്റിയാണി (15), ബാലരാമപുരം പഞ്ചായത്തിലെ ടൗണ്‍ വാര്‍ഡില്‍ (07) ശലിഗോത്ര തെരുവ്, പെരുങ്ങുമല പഞ്ചായത്തിലെ വെങ്കോല (01), ചിപ്പാന്‍ഞ്ചിറ(16), ഇളവുപാലം (17), കൊല്ലയില്‍ (18) എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























