പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വ്യാജം

സാമൂഹിക മാധ്യമങ്ങളിലെ വ്യാപക പ്രചാരണങ്ങളെ തുടര്‍ന്ന് അറിയിപ്പുമായി രംഗത്തെത്തി കേരള മോട്ടോര്‍ വാഹന വകുപ്പ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണ് എന്ന് എംവിഡി കേരള സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
എന്നാല്‍, വാഹനം കൃത്യമായി സര്‍വീസ് ചെയ്‌തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ് . കൃത്യമായി പുക പരിശോധന നടത്താത്തത് ശിക്ഷാർഹവും ആണ്
"വാട്‍സ്‍ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ ഇപ്പോൾ പരിഭ്രാന്തി സൃഷ്‌ടിക്കുന്നത്.
വാഹന ഉടമകളുടെ ശ്രദ്ധയ്‌ക്ക്...
20/08/2020ന് ശേഷം വാഹന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി വാഹനം അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് "വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ്" നിര്‍ബന്ധമാണ്.
ഇത്തരത്തില്‍ pucc ഇല്ലാത്ത സാഹചര്യത്തില്‍ വാഹനത്തിന് യാതൊരുവിധ പരിരക്ഷയും ലഭിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.. എന്ന സന്ദേശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .
എന്നാൽ ഇതിൽ വാസ്തവികത ഇല്ല എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു
https://www.facebook.com/Malayalivartha

























