Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സർക്കാരിന്റെ 'ആപ്പ്' ഒരു ആപ്പ് ആകുമോ.....? ; 35 കോടിയിൽ നിന്ന് ആറു കോടിയിലേക്ക് വരുമാനം കൂപ്പുകുത്തി

23 AUGUST 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

കേരളത്തിൽ ഓൺലെെൻ മദ്യ വിൽപ്പന ആരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷൻ വരുമാനം കൂപ്പുകുത്തിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ബേവ് ക്യൂ ആപ്പ് വരുന്നതിന് മുമ്പായി ശരാശരി 35 കോടിയോളം രൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോൾ ആറ് മുതൽ ഏഴ് കോടിരൂപ വരെ മാത്രമായി ചുരുങ്ങി.

സംസ്ഥാനത്ത് 270 ഔട്ടുലെറ്റുകളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്. ഇതിൽ 265 എണ്ണമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മദ്യ വിൽപ്പന ഓൺലെെനായതോടെ ഇതിൽ ഭൂരി ഭാഗവും നഷ്ടത്തിലായി. ശരാശരി 11 ലക്ഷം രൂപയുടെ വിൽപ്പന നടന്നാൽ മാത്രമെ ഒരു ഷോപ്പ് ലാഭത്തിലാകു. എന്നാൽ മിക്ക ഷോപ്പിലും വിൽപ്പന രണ്ടു-മൂന്നുലക്ഷം രൂപയിൽ താഴെ മാത്രമാണുള്ളത്.

‘ആപ്പ്’ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജീവനക്കാരുടെ പക്ഷം. ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതോടെ നഷ്ടപ്പെട്ടു. കോർപ്പറേഷന്റെ ഉപഭോക്താക്കളിൽ മിക്കവരും സാധാരണക്കാരാണ്. അവരിൽ പലർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയില്ല. അതോടെ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോൾ മദ്യം വാങ്ങുന്ന പതിവും മുടങ്ങി. അതേസമയം ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ സമയം കിട്ടുന്നത് മിക്കവാറും ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പാണ്. മറ്റുസമയത്ത് വെറുതേയിരിക്കുകയാണെന്നും ജീവനക്കാരിൽ നിന്ന് ആക്ഷേപമുണ്ട്.

ബിവറേജസ് കോർപ്പറേഷന് മദ്യ വിൽപ്പനയുടെ 20 ശതമാനം ലാഭം മാത്രമാണ് ലഭിക്കുന്നത്. ഇതിൽ നിന്നുമാണ് ശമ്പളവും കടവാടകയുമുൾപ്പെടെയുളള മറ്റു ചിലവുകൾ നടത്തിവന്നിരുന്നത്.അതേസമയം ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതിയുണ്ടെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്പർജൻ കുമാർ പറഞ്ഞു.

അതേസമയം ആപ്പിലൂടെ മദ്യം വിതരണം ചെയ്ത് തുടങ്ങിയ ശേഷം ബാറുകള്‍ക്ക് വന്‍ നേട്ടമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകളില്‍ പ്രതിദിനം ശരാശരി 35 കോടിയുടെ വി‍പ്പനയാണുണ്ടായിരുന്നത്. ബാറുകളില്‍ ഇത് 10 കോടിയോളമായിരുന്നു. ബവ്കോ ആപ്പ് ബാറുകളുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ മാസം ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്‍പ്പനശാലകള്‍ വഴി 380 കോടിയുടെ വില്‍പ്പനായാണ് നടന്നത്. എന്നാല്‍ വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടര്‍ന്നാല്‍ ബെവ്കോയ്ക്ക് കെസ്ആര്‍ടിസിയുടെ സ്ഥിതിയുണ്ടാകുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അതേസമയം തിരുവോണത്തിന് ബവ്റിജസ് ഔട്ട്ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടുണ്ട്. ബാറുകളിലെ മദ്യകൗണ്ടറുകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നു എക്സൈസ് അറിയിച്ചു. എന്നാൽ മദ്യക്കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ബാറുകള്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഔട്ട്ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഇത്തവണ ബാറുകളില്‍ മദ്യക്കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ്ഔട്ട്ലറ്റുകൾക്ക് അവധിയെന്നായിരുന്നു സര്‍ക്കാരിന്‍റെ ന്യായീകരണം.

എന്നാൽ ഇത്തവണയും തിരുവോണത്തിനു ഔട്ട്ലറ്റുകൾക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. ഔട്ട്ലറ്റുകളിലെ തൊഴിലാളികള്‍ക്കുള്ള പരമാവധി ബോണസ് 85000 രൂപയായി നിജപ്പെടുത്തി. ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്ന കൗണ്ടറുകള്‍ മേയ് 26 മുതലാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. തിരുവോണ ദിവസം 100 കോടി വരെ വില്‍പന ഔട്ട്ലറ്റുകൾക്ക് നേരത്തെയുണ്ടാകാറുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (10 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (19 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (31 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (38 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

Malayali Vartha Recommends