ആലുവ മാര്‍ക്കറ്റിന് സമീപത്തെ പണിതീരാത്ത കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ നിന്നും കണ്ടെത്തിയ അസ്ഥികൂടം മാറൻപിള്ളി സ്വദേശിയുടേത്! ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്...
സവാള മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഭൂഗര്‍ഭ അറയില്‍ കണ്ടെത്തിയ അസ്ഥികൂടം മാറൻപിള്ളി സ്വദേശിയുടേതെന്ന നിഗമനത്തില്‍ പോലീസ്.
ഇതിനെത്തുടര്‍ന്നു ഡിഎന്‍എ പരിശോധനക്കായി സംശയമുള്ളയാളുടെ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചു. മാറമ്ബിള്ളി സ്വദേശി മണിലാല്‍ (55) എന്നയാളുടെ ബന്ധുക്കളുടെ ഡിഎന്‍എയാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്.
അസ്ഥികൂടത്തിന് സമീപത്ത് നിന്നു ലഭിച്ച അപേക്ഷയില്‍ പതിച്ചിരുന്ന ഫോട്ടോ ഇയാളുടെതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വ്യാഴാച്ചയാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തെ പണിതീരാത്ത കെട്ടിടത്തിന്റെ ഭൂഗര്‍ഭ അറയില്‍ നിന്നും തലയോട്ടിയsങ്ങുന്ന അസ്ഥികൂടം കണ്ടെത്തിയത്.
ഫോറന്‍സിക് പരിശോധനയില്‍ പുരുഷന്റേ താണെന്ന് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha